തിരുവനന്തപുരത്ത് നടത്തിയ മതവിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ എംഎല്‍എ പി.സി.ജോര്‍ജിനു ഹൈക്കോടതി ജാമ്യം നല്കി. കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചിരിക്കുന്നത് വിദ്വേഷ പ്രസംഗം നടത്തരുത് എന്ന കര്‍ശന താക്കീത് ഹൈക്കോടതി നല്‍കിയിട്ടുണ്ട്. എറണാകുളം വെണ്ണലയിലെ ക്ഷേത്രത്തില്‍ നടത്തിയ പ്രസംഗവുമായി ബന്ധപ്പെട്ട കേസില്‍ ഹൈക്കോടതിയുടെ മറ്റൊരു ബെഞ്ച് ജോര്‍ജിന് മുന്‍കൂര്‍ ജാമ്യവും അനുവദിച്ചു.
മുന്‍ എംഎല്‍എ ആണെന്നതും അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതിയും ജാമ്യം അനുവദിക്കുമ്പോള്‍ കോടതി കണക്കിലെടുത്തു. അന്വേഷണവുമായി സഹകരിക്കണമെന്നും ശാസ്ത്രീയ പരിശോധനകള്‍ക്ക് വിധേയനാകണമെന്നും ഹൈക്കോടതി ജോര്‍ജിനോടു നിര്‍ദ്ദേശിച്ചു. അതേസമയം, ജാമ്യവ്യവസ്ഥ ലംഘിച്ചാല്‍ പ്രോസിക്യൂഷന് കോടതിയെ സമീപിക്കാമെന്നും ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.