രണ്ടും കല്പിച്ച് രാഹുൽ മാങ്കൂട്ടത്തിൽ;നേതാക്കളുടെ രാജി ആവശ്യം രാഹുൽമാങ്കൂട്ടത്തിൽ തള്ളി, പരസ്യ പ്രതികണംഭയന്ന് നെഞ്ചിടിപ്പോടെ നേതാക്കൾ

അടൂർ:എം എല്‍ എ സ്ഥാനത്ത് നിന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവെക്കണമെന്നതില്‍ നേതാക്കള്‍ ഒന്നിച്ചെങ്കിലും അതിന് വഴങ്ങാൻ രാഹുൽ മാങ്കുട്ടത്തിൽ തയാറിയില്ല. രാഹുലിനെ രാജിക്കായി ബന്ധപ്പെട്ട നേതാക്കളോട് രജിക്ക് തയ്യാറല്ലന്ന നിലപാട് അവർത്തിച്ച് പറഞ്ഞത് കോൺഗ്രസ് നേതൃത്വത്തെ
വെട്ടിലാക്കി. തനിക്കെരെ നേ
തൃത്വം കടുത്ത നിലപാട് സ്വീകരിച്ചാൽ
താൻ പരസ്യപ്രതികരണത്തിലേക്ക് കടക്കുമെന്ന നിലാപടിലാണ് രാഹുൽ. തനിക്ക് തെ
റ്റ് പറ്റിയിട്ടുണ്ടെങ്കിൽ അത് മനുഷ്യ സഹജമായ തെറ്റാണ്. അതിന് താൻ
പൊതു സമൂഹത്തോട് മാപ്പ് പറഞ്ഞ് രംഗത്ത് വരും. എല്ലാ രാഷ്ടിയ നേ
താക്കൾക്കും തെറ്റ് പറ്റാറുണ്ട്. തന്നെ ഒറ്റപ്പെടുത്തി ആക്രമിക്കാൻ ശ്രമിക്കുന്നവരുടെ മുഖംമൂടി താൻ വലിച്ച് കീറിയിട്ടേ രാഷ്ട്രിയം അവസനിപ്പിക്കു എന്ന നിലപാടിലാണ് മാങ്കൂട്ടത്തിൽ. ഇന്നലെ രാഹുൽ തന്നെ കടുത്ത നിലപാട്
കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചതായാണ് സൂചന. ഇതേ തുടർന്നാണ് നേതൃത്വം രാജി വിഷയത്തില്‍ രാഷ്ട്രീയകാര്യ സമിതി വിളിക്കണമെന്ന ആവശ്യത്തിലേക്ക് കടന്നത്.
ഞെട്ടിപ്പിക്കുന്ന തരത്തിലുളള തെളിവുകള്‍ പുറത്തുവന്നതിന് പിന്നാലെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭാംഗത്വം കൂടി രാജി വെക്കണമെന്ന നിലപാടെടുത്തത്. കോണ്‍ഗ്രസിന്റെ സമീപകാല ചരിത്രത്തില്‍ ഒന്നും ഇല്ലാത്ത വിധം വലിയ പിന്തുണയാണ് ഇതിന് ലഭിച്ചത് .മുതിർന്ന നേതാക്കളും എം.എല്‍.എമാരും എല്ലാം നിലപാട് വ്യക്തമാക്കി രംഗത്തുവന്നു. എന്നാല്‍ രാജിക്ക് വേണ്ടി മുറവിളി ഉയരുമ്പോഴും
രാഹുലിന്റെ നിലപാട് അനുകൂലമല്ല. തനിക്ക് പറയാനുളളത് കൂടി കേട്ടശേഷമേ തീരുമാനം എടുക്കാൻ പാടുളളു എന്നാണ് രാഹുല്‍ നേതൃത്വത്തെ അറിയിച്ചു.രാഹുല്‍ മാങ്കൂട്ടത്തലിന്റെ രാജി കാര്യത്തില്‍ കെ പി സി സി നേതൃത്വത്തിന്റെ കൂടിയാലോചന ഇന്ന് പൂർത്തിയാവും ഹൈക്കമാൻഡുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വീണ്ടും ചർച്ച നടത്തി. നിയമോപദേശം ലഭിച്ച ശേഷം അന്തിമ തീരുമാനമെടുക്കാനാണ് കോണ്‍ഗ്രസ് നീക്കം. ഹൈക്കമാന്‍ഡ് മുതല്‍ സംസ്ഥാന നേതാക്കള്‍ വരെ രാഹുല്‍ മാങ്കൂട്ടത്തിലിനെ നിയമസഭാ കക്ഷിയില്‍ വേണ്ടെന്ന നിലപാടുകാരാണ്.രാഹുല്‍ മാങ്കൂട്ടത്തില്‍ ഉള്‍പ്പെട്ട നിയമസഭാ കക്ഷിയെ നയിക്കാനില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചിരുന്നു. പിന്നാലെ രാഹുലിനെതിരെ നടപടി വേണമെന്ന് രമേശ് ചെന്നിത്തലയും നേതൃത്വത്തോട് ആവശ്യപ്പെട്ടു.ഷാഫി പറമ്പിൻ ഒഴികെ സംസ്ഥാനത്തെ മറ്റ് നേതാക്കളും നടപടി ആവശ്യപ്പെട്ട് രംഗത്തെത്തി.ഉപതിരഞ്ഞെടുപ്പ് ഭീതി ഒഴിവാക്കിയിട്ടുമതി അന്തിമ തീരുമാനം എന്ന നിലപാടിലേക്ക് നേതാക്കള്‍ എത്തിയിട്ടുണ്ട്. നടപ്പ് നിയമസഭക്ക് ഒരു വര്‍ഷത്തിനു താഴെ മാത്രമേ കാലാവധിയുള്ളൂ എന്നതിനാല്‍ ചട്ടപ്രകാരം ഉപതിരഞ്ഞെടുപ്പ് വേണ്ടി വരില്ല. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ അപ്രതീക്ഷിത പ്രഖ്യാപനം നടത്തിയാല്‍ പാലക്കാടിനു പുറമേ പീരുമേട്ടിലും ഉപതിരഞ്ഞെടുപ്പ് വേണ്ടി വരും. പിന്നാലെ തദ്ദേശ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും നേരിടണം. ഇക്കാര്യം കണക്കിലെടുത്ത് എം എല്‍ എ സ്ഥാനം രാജിവെയ്പ്പിച്ചില്ലെങ്കില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ നിയമസഭാ കക്ഷിയില്‍ നിന്ന് മാറ്റി നിര്‍ത്താനും കോണ്‍ഗ്രസ് നേതൃത്വം ആലോചിക്കുന്നുണ്ട്. ഏതായാലും നിലവിലെ നടപടി പോരാ കര്‍ശന നടപടി വേണമെന്ന നിര്‍ദേശം ഹൈക്കമാന്‍ഡ് നല്‍കിക്കഴിഞ്ഞു. രാജിയായാലും മാറ്റി നിര്‍ത്തലായാലും തീരുമാനം വൈകില്ലന്നുറപ്പാണ്. ഉമതോമസ് എം.എൽ.എ, മുൻ എം.എൽ.എ ഷാനിമോള് ഉസ്മാന്, ദീപ്തി മേരി വര്ഗീസ്, മഹിള കോണ്ഗ്രസ് മുൻ അധ്യക്ഷ ബിന്ദു കൃഷ്ണ എന്നിവർ രാഹുൽ എം എൽ എ സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യവുമായി രംഗത്ത് എത്തി.രാഹുലിന്റെ കാര്യത്തിൽ കോണ്ഗ്രസ് പാർട്ടി കൃത്യ സമയത്ത് കൃത്യമായ നിലപാട് എടുത്തുവെന്ന് മഹിള കോണ്ഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തര് എം.പി പറഞ്ഞു