തിരുവനന്തപുരം: കോവളത്ത് തോക്കും മാരകായുധങ്ങളുമായി 3 പേരെ കോവളം പോലീസ് പിടികൂടി. പാലപ്പൂര് സി.എസ്.ഐ പള്ളിയ്ക്ക് സമീപം നടുത്തട്ട് വിള വീട്ടില്‍ പാലപ്പൂര് മനു എന്നുവിളിക്കുന്ന മനുകുമാര്‍, പുഞ്ചക്കരി മണ്ണക്കല്ലുവിളയില്‍ ആഷിക്, എന്നിവരാണ് പിടിയിലായത്.
മുട്ടയ്ക്കാടിന് സമീപം നടന്ന വാഹനപരിശോധനയ്ക്കിടെ അമിതവേഗതയില്‍ ഒരു കാര്‍ വരുന്നത് കണ്ട് തടഞ്ഞപ്പോള്‍ വാഹനത്തിലിരുന്ന 3 പേര് ഇറങ്ങിയോടി വാഹനം ഓടിച്ചു വന്ന മനുവിനെ കസ്റ്റഡിയില്‍ എടുത്ത് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് മറ്റ് പ്രതികളെപ്പറ്റി സൂചന കിട്ടിയതെന്ന് പോലീസ് പറഞ്ഞു .
വാഹനത്തില്‍ നിന്നും ഒരു പിസ്റ്റളും. വടിവാളും, വെട്ടുകത്തിയും, കത്തിയും, രണ്ട് മൊബൈല്‍ ഫോണുകളും കണ്ടെടുത്തു. ക്വട്ടേഷന്‍ സംഘത്തിലെ അംഗങ്ങളായ പ്രതികള്‍. ഏതോ കുറ്റകൃത്യം ചെയ്യുന്നതിനായി പോകവെയാണ് പോലീസിന്റെ പിടിയിലായത്. ഈ സംഘത്തില്‍ കൂടുതല്‍ പേര് ഉള്‍പ്പെട്ടിട്ടുണ്ടോ എന്നതിനെപ്പറ്റിയും ഇവര്‍ക്ക് തോക്ക് എവിടെനിന്ന് കിട്ടി എന്നതിനെപ്പറ്റിയും പോലീസ് കൂടുതല്‍ ഊര്‍ജ്ജിതമായ അന്വേഷണം നടത്തിവരുന്നു.
ഫോര്‍ട്ട് എ.സി.പി ഷാജിയുടെ നിര്‍ദ്ദേശാനുസരണം വാഹനപരിശോധന നടത്തിവരികയായിരുന്ന കോവളം എസ്.എച്ച്.ഒ പ്രൈജു.ജി. എസ് ഐ മാരായ അനീഷ് കുമാര്‍, സുരേഷ് കുമാര്‍, എ.എസ്.ഐ മുനീര്‍, സി.പി.ഒ മാരായ സെല്‍വദാസ്. സുധീര്‍, അരുണ്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.