ഭരണയന്ത്രം രാഷ്ട്രീയ പ്രചരണത്തിന്:ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം;എൽ ഡി.എഫ് സ്ഥാനാർത്ഥികളുടെ രാഷ്ട്രീയ പ്രചരണത്തിന് ഭരണ യന്ത്രം വ്യാപകമായി ദുരുപയോഗം ചെയ്യുകയാണ്.കടക്കെണിയിൽ പെട്ടതിനാൽ ക്ഷേമ പെൻഷൻ പോലും കൊടുക്കാൻ കഴിയാത്ത സർക്കാർ കോടിക്കണക്കിന് രൂപ മുടക്കിയാണ് പബ്ലിക്ക് റിഷേൻസ് വകുപ്പ് പ്രസിദ്ധീകരണങ്ങൾ വ്യാപകമായി വോട്ടർമാർക്കിടയിൽ വിതരണം ചെയ്തു കൊണ്ടിരിക്കുന്നത്. എൽ.ഡി.എഫ് സർക്കാരിന്റെ ഭരണ നേട്ടങ്ങളുടെ ലഘുലേഖയും, മുഖ്യമന്ത്രിയുടെ പ്രസംഗങ്ങൾ അടങ്ങിയ മാസികയും ഇവയിൽ ഉൾപ്പെടുന്നു.
സർക്കാർ ഏജൻസികളായ കുടുംബശ്രീ, ആശ, അംഗനവാടി എന്നിവയുടെ പ്രവർത്തകരുടെ യോഗം പഞ്ചായത്ത് അടിസ്ഥാനത്തിൽ വിളിച്ചു കൂട്ടി വനിതകൾക്കിടയിലെ എൽ.ഡി.എഫ് പ്രവർത്തന ചുമതല ഏൽപ്പിച്ചിരിക്കുകയാണ്. യോഗങ്ങൾക്ക് വരാത്തവർക്കെതിരെ പിരിച്ചുവിടൽ ഭീഷണിയും മുഴക്കുന്നു.തെരഞ്ഞെടുപ്പു കമ്മീഷന്റെ നിബന്ധനകൾ പൂർണ്ണമായും ലംഘിച്ചു കൊണ്ടാണ് സർക്കാർ സംവിധാനങ്ങളെ എൽ.ഡി.എഫ് പ്രചരണ ആയുധങ്ങളാക്കിയിരിക്കുന്നത്.