ഭാരത് ജോഡോ യാത്രയില്‍ ഇന്ന് പ്രിയങ്കയും; മധ്യപ്രദേശില്‍ രാഹുലിനൊപ്പം നാല് ദിവസം പങ്കെടുക്കും

മധ്യപ്രദേശിലൂടെ പര്യടനം നടത്തുന്ന ഭാരത് ജോഡോ യാത്രയില്‍ പ്രിയങ്ക ഗാന്ധിയും പങ്കെടുക്കുമെന്ന് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ജയ്റാം രമേശ്. ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ആദ്യമായാണ് ഭാരത് ജോഡോ യാത്രയുടെ ഭാഗമാകുന്നത് . പ്രവര്‍ത്തകര്‍ക്ക് ആവേശം പകര്‍ന്ന് നാല് ദിവസം പ്രിയങ്ക യാത്രയ്ക്കൊപ്പമുണ്ടാകുമെന്നാണ് ജയ്റാം രമേശ് അറിയിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ ഏഴിന് കന്യാകുമാരിയില്‍ നിന്നായിരുന്നു രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ആരംഭിച്ചത്. കേരളം, തമിഴ്നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര സംസ്ഥാനങ്ങള്‍ കടന്നാണ് യാത്ര ഇന്ന് മധ്യപ്രദേശില്‍ പ്രവേശിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *