കൊച്ചി: നടിയെ അക്രമിച്ച കേസില്‍ കോടതി രേഖകള്‍ ചോര്‍ന്നതില്‍ തെളിവ് ഹാജരാക്കണമെന്ന് വിചാരണ കോടതി. കേസിലെ എട്ടാം പ്രതി ദിലീപിന്റെ ഫോണില്‍ നിന്ന് ലഭിച്ച തെളിവുകള്‍ ഹാജരാക്കാന്‍ അന്വേഷണ സംഘത്തിന് കോടതി നിര്‍ദ്ദേശം നല്കി. തെളിവ് നല്‍കാതെ കോടതി ജീവനക്കാരെ ചോദ്യം ചെയ്യാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു. കോടതിയുടെ നടപടിക്രമങ്ങള്‍ സൂചിപ്പിക്കുന്നപ്രിസൈഡിംഗ് ഓഫീസറുടെ ഒപ്പുള്‍പ്പെടെയുള്ള രേഖകള്‍ ചോര്‍ന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥന് ഡിവൈഎസ്പി ബൈജു പൗലോസ് കഴിഞ്ഞ ദിവസം പറഞ്ഞത്.
ദിലീപിന്റെ ഫോണില്‍ നിന്ന് രേഖകള്‍ വീണ്ടെടുക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് ബൈജു പൗലോസ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് കോടതി ജീവനക്കാരെ ഉടന്‍ ചോദ്യം ചെയ്യണമെന്നാണ് പോലീസിന്റെ ആവശ്യം .എന്നാല്‍ രേഖകള്‍ പുറത്ത് പോയതിന് തെളിവുകള്‍ ഹാജരാക്കാന്‍ കോടതി വ്യക്തമാക്കി. തുടര്‍ന്ന് കോടതിക്ക് മുന്പാതെ ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിക്കും.