ചോദ്യപേപ്പര്‍ ചോര്‍ച്ച; പാലക്കുന്ന് ഗ്രീന്‍ വുഡ്‌സ് കോളജിന് അടുത്ത വര്‍ഷം മുതല്‍ അഫിലിയേഷന്‍ നല്‍കില്ല

കാസര്‍ഗോഡ് പാലക്കുന്ന് ഗ്രീന്‍വുഡ്‌സ് കോളജിന്റെ അഫിലിയേഷന്‍ റദ്ധാക്കാന്‍ കണ്ണൂര്‍ സര്‍വകലാശാല തീരുമാനം. അടുത്ത വര്‍ഷം മുതല്‍ കോളേജിന് അഫിലിയേഷന്‍ നല്‍കില്ല. പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയുടെ ബന്ധപ്പെട്ടാണ് നടപടി. ഇന്ന് നടന്ന സിന്‍ഡിക്കറ്റ് യോഗത്തിലായിരുന്നു തീരുമാനം. കോളജിന് ഒന്നര ലക്ഷം രൂപ പിഴ ചുമത്തിയിട്ടുണ്ട്. സിന്‍ഡിക്കേറ്റ് ഉപസമിതിയുടെ ശിപാര്‍ശ പ്രകാരമാണ് തീരുമാനം. ചോദ്യം ചോര്‍ത്തി നല്‍കിയ പ്രിന്‍സിപ്പലിനെ പരീക്ഷ ചുമതലകളില്‍ നിന്ന് വിലക്കി. 5 വര്‍ഷത്തേക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ചോദ്യപേപ്പര്‍ ചോര്‍ന്ന പരീക്ഷകള്‍ വീണ്ടും നടത്താനും യോഗത്തില്‍ തീരുമാനമായി.
പരീക്ഷ പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ഗ്രീന്‍വുഡ്‌സ് കോളജ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് പി. അജീഷിനെ കഴിഞ്ഞ മാസം മാനേജ്‌മെന്റ് സസ്‌പെന്‍ഡ് ചെയ്തിരുന്നു.
കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്ന് അയച്ച ബിസിഎ ആറാം സെമസ്റ്റര്‍ ചോദ്യപ്പേപ്പര്‍ കാസര്‍ഗോഡ് പാലക്കുന്ന് ഗ്രീന്‍വുഡ്സ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ നിന്ന് ചോരുകയായിരുന്നു. പരീക്ഷയ്ക്ക് രണ്ടു മണിക്കൂര്‍ മുന്‍പ് കോളജ് പ്രിന്‍സിപ്പലിന്റെ ഇ-മെയില്‍ ഐഡിയിലേക്ക് യൂണിവേഴ്സിറ്റി അധികൃതര്‍ അയച്ച ചോദ്യപ്പേപ്പറിന്റെ ലിങ്കാണ് ചോര്‍ന്നത്. ഇത് വിദ്യാര്‍ഥികള്‍ക്ക് വാട്സാപ്പ് വഴി ഉള്‍പ്പെടെ ലഭ്യമായെന്നാണ് സര്‍വകലാശാലയുടെ കണ്ടെത്തല്‍.
പാക്കിസ്ഥാനെതിരെ നിലപാട് കടുപ്പിക്കാന്‍ ഇന്ത്യ; 50 എഞ്ചിനീയര്‍മാരെ കശ്മീരിലേക്കയച്ചു