രാഹുല്‍ ഈശ്വറിന് ഡ്രിപ്പ് ഇട്ടു

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാതിക്രമ കേസില്‍ പരാതിക്കാരിയെ അപകീര്‍ത്തിപ്പെടുത്തിയെന്നാരോപിച്ച് കസ്റ്റഡിയില്‍ കഴിയുന്ന രാഹുല്‍ ഈശ്വറിന് ജാമ്യമില്ല. രാഹുലിനെ നാളെ വൈകുന്നേരം വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.തുടര്‍ന്ന് രാഹുലിനെ വൈദ്യപരിശോധനക്ക് എത്തിച്ചു. രാഹുല്‍ ഈശ്വറിന് ഡ്രിപ്പ് ഇട്ടു.
നിരാഹാരം കിടക്കുന്ന ആളെന്നെ നിലയിലാണ് നടപടി. വെള്ളം പോലും കുടിച്ചിട്ടില്ലെന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞു. രാഹുലിന് ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. നീതിക്കു വേണ്ടിയുള്ള പോരാട്ടം ആണെന്നും രാഹുല്‍ പറഞ്ഞു.
നാളെ വൈകിട്ട് 5 മണി വരെയാണ് കോടതി കസ്റ്റഡി അനുവദിച്ചിരിക്കുന്നത്. ?ഗൂഢാലോചന പരിശോധിക്കണമെന്നും ഓഫീസ് സെര്‍ച്ച് ചെയ്യണമെന്നുമാണ് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. പൂജപ്പുര ജയിലില്‍ നിരാഹാരം തുടരുകയായിരുന്നു രാഹുല്‍ ഈശ്വര്‍.
രാഹുല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷ ശനിയാഴ്ച സെഷന്‍സ് കോടതി പരിഗണിക്കും. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. കേസില്‍ റിമാന്‍ഡിലായി പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുകയാണ് രാഹുല്‍ ഈശ്വര്‍. അറസ്റ്റില്‍ പ്രതിഷേധിച്ചാണ് ജയിലില്‍ നിരാഹാര സമരം നടത്തുന്നത്. അറസ്റ്റ് നിയമവിരുദ്ധമെന്നും ജാമ്യമില്ലാ വകുപ്പ് ചുമത്താനുളള കുറ്റം ചെയ്തിട്ടില്ലെന്നുമാണ് രാഹുല്‍ ഈശ്വറിന്റെ വാദം.