രാഹുല്‍ ലൈംഗിക വൈകൃതമുള്ളയാള്‍, ഒരു പൊതുപ്രവര്‍ത്തകന് ചേര്‍ന്നതല്ല ചെയ്തിരിക്കുന്നത്; മുഖ്യമന്ത്രി

ലൈംഗിക പീഡന കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെയും കോണ്‍ഗ്രസ് നേതൃത്വത്തെയും കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണ് രാഹുല്‍ മാങ്കൂട്ടത്തിലിനിടെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നത്. രാഹുല്‍ ലൈംഗിക വൈകൃതമുള്ളയാളാണ് ഒരു പൊതുപ്രവര്‍ത്തകന് ചേര്‍ന്നതല്ല ചെയ്തിരിക്കുന്നത്. ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ തന്നെ പൊതുപ്രവര്‍ത്തനത്തില്‍ നിന്ന് രാഹുലിനെ മാറ്റി നിര്‍ത്തുകയാണ് ചെയ്യേണ്ടിയിരുന്നത് മുഖ്യമന്ത്രി പറഞ്ഞു.
നേരത്തെ തന്നെ ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നേത്യത്വം അറിഞ്ഞിരുന്നുവെന്നാണ് പറയുന്നത്. എന്നിട്ടും ഭാവിയിലെ നിക്ഷേപം എന്ന രീതിയില്‍ അവതരിപ്പിക്കുകയാണോ വേണ്ടത്. അതെല്ലാം നേത്യത്വം പരിശോധിക്കേണ്ടതായിരുന്നു. ഇത്തരം ആളുകളെ അകറ്റി നിര്‍ത്തുകയായിരുന്നു ആദ്യം ചെയ്യേണ്ടിയിരുന്നത്. മഹത്തായ പാരമ്പര്യമുള്ള പാര്‍ട്ടിയല്ലേ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, ഇത് തീര്‍ത്തും കുളിക്കുന്നത് ശെരിയാണോയെന്നും അദ്ദേഹം പറഞ്ഞു.
പീഡനത്തിനിരയായ അതിജീവിതയില്‍ നിന്ന് പരാതി സ്വീകരിച്ച് നടപടിയെടുത്തെങ്കിലും രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ മുഖ്യമന്ത്രിയുടെ
പ്രതികരണം ഇതാദ്യമാണ്. പരാതികള്‍ നേരിടുന്ന രാഹുലിനെതിരെ മാതൃകാപരമായ നടപടി സ്വീകരിച്ചുവെന്ന വാദത്തെ ചോദ്യം ചെയ്ത മുഖ്യമന്ത്രി കോണ്‍ഗ്രസ് നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ചു.
രാഹുലുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ കോണ്‍ഗ്രസിനോട് ചോദിക്കുമ്പോള്‍ സ്വന്തം അനുയായികള്‍ തന്നെ ബഹളം വെയ്ക്കുന്നു. ആരും ഇദ്ദേഹം ചെയ്ത തെറ്റുകള്‍ പറയാന്‍ പാടില്ല എന്നാണോ? സംരക്ഷണ വലയം തീര്‍ക്കുന്നത് എന്തിന് വേണ്ടിയാണ്. എന്തൊക്കെ തരത്തിലുള്ള ആക്ഷേപങ്ങളാണ് ഉണ്ടായിട്ടുള്ളത്. ജയില്‍ കിടന്ന എംഎല്‍എമാരെ കോണ്‍ഗ്രസ് പുറത്താക്കിയിട്ടുണ്ടോ എന്നും മുഖ്യമന്ത്രി ചോദിച്ചു.
പൊലീസിന്റെ കണ്ണ് വെട്ടിച്ച് പ്രതിയ്ക്ക് സംരക്ഷണം ഒരുക്കുന്ന നടപടികളാണ് സ്വീകരിക്കുന്നത്. എല്ലാം അറിഞ്ഞിട്ടും ചിലര്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് സംരക്ഷണ കവചം ഒരുക്കി. ഇനിയെങ്കിലും അത്തരം സംരക്ഷണം ഒരുക്കാതെ ഇരിക്കുക പൊലീസ് ഫലപ്രദമായി പ്രവര്‍ത്തിച്ച് പ്രതിയെ കണ്ടെത്തുക തന്നെ ചെയ്യും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.