രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്റ്റാഫിനെ പ്രതി ചേര്‍ത്തു

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്റ്റാഫിനെ പ്രതി ചേര്‍ത്തു. ഫൈസലും ആല്‍വിനും പ്രതികള്‍. രാഹുലിന്റെ ഡ്രൈവറാണ് ആല്‍വിന്‍, ഫസല്‍ സ്റ്റാഫും. രാഹുലിനെ ബാഗല്ലൂരില്‍ എത്തിച്ചത് ഇരുവരും ചേര്‍ന്നാണ്. പ്രതിയെ രക്ഷപ്പെടാന്‍ സഹായിച്ചതിനാണ് പ്രതി ചേര്‍ത്തത്. അമേയ്‌സ് കാറും പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്.

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ ഒളിവില്‍ പോകാന്‍ സഹായിച്ചെന്ന് ആരോപിച്ച് പ്രത്യേകസംഘം ഇവരെ ഇരുവരെയും കസ്റ്റഡിയിലെടുത്തിരുന്നു. തിരുവനന്തപുരം കമ്മീഷണര്‍ ഓഫീസിലായിരുന്നു ഇരുവരെയും ഒരു ദിവസം കസ്റ്റഡിയില്‍ വച്ചത്. ഇരുവരെയും പൊലീസ് നിയമവിരുദ്ധമായി കസ്റ്റഡിയിലെടുത്ത് ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു.

ഫസല്‍ അടക്കമുള്ളവര്‍ എവിടെ എന്ന് ബന്ധുക്കളെ അറിയിക്കാന്‍ നടപടി വേണം എന്നാണ് ഡിജിപിക്ക് പരാതി നല്‍കിയത്. പരാതി വന്നതോടെ മൊഴി രേഖപ്പെടുത്തി വിടുകയായിരുന്നു എന്നാണ് ഫസല്‍ അബ്ബാസ് വ്യക്തമാക്കിയത്.