രാഹുല്‍ എംഎല്‍എ സ്ഥാനം രാജിവെക്കണം: എംവി ഗോവിന്ദന്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ . കോണ്‍ഗ്രസ് നേതാക്കള്‍ പോലും രാജി ആവശ്യപ്പെട്ടിരിക്കെ, പാര്‍ട്ടി നേതൃത്വം അത് ആവശ്യപ്പെടാന്‍ തയ്യാറായില്ലെന്ന് അദ്ദേഹം വിമര്‍ശിച്ചു.
കോണ്‍ഗ്രസിന്റെ ആന്തരിക ജീര്‍ണ്ണാവസ്ഥയെക്കുറിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ക്ക് വ്യക്തമായ അറിവുണ്ടെന്നും കോണ്‍ഗ്രസ് ചരിത്രത്തില്‍ ഇത്രയും ക്ഷയിച്ച അധ്യായം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സിപിഐഎമ്മുമായി താരതമ്യം ചെയ്യേണ്ട വിഷയമല്ല ഇതെന്നും മാധ്യമങ്ങള്‍ക്കൊന്നും രാഹുലിനെ സംരക്ഷിക്കാന്‍ കഴിയില്ലെന്നും, ഇനിയും ആരോപണങ്ങള്‍ പെരുമഴ പോലെ തുടരുമെന്നും എംവി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.
രാഹുല്‍ രാജിവെക്കണമെന്നാണ് കേരളത്തിലെ ജനങ്ങളുടെ ഏകാഭിപ്രായം. കെ.സി. വേണുഗോപാലിന്റെ ഭാര്യയ്ക്കുപോലും കാര്യം മനസ്സിലായിട്ടുണ്ടെന്നും അദ്ദേഹം പരാമര്‍ശിച്ചു. രാഹുലിന്റെ വിഷയത്തില്‍ സിപിഐഎമ്മിന് ഒരു രാഷ്ട്രീയ ഗുണവും ഇല്ലെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.