എം.പി.ഓഫീസ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഓഫീസ് അടിച്ചു തകര്‍ത്തതില്‍ പ്രതികരണവുമായി രാഹുല്‍ ഗാന്ധി. വയനാട്ടിലെ ജനങ്ങളുടെ ഓഫീസാണ് അടിച്ചു തകര്‍ക്കപ്പെട്ടിരിക്കുന്നത്. അക്രമം കൊണ്ട് എല്ലാ പ്രശ്നങ്ങളും പരിഹരിക്കാം എന്ന ചിന്ത രാജ്യത്ത് ആകമാനം ഉണ്ട്. അക്രമം ഒരിക്കലും പ്രശ്നങ്ങള്‍ പരിഹരിക്കുകയില്ല. ഓഫീസ് അക്രമിച്ചവരോട് ഒരു ദേഷ്യവുമില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കല്‍പ്പറ്റയില്‍ തകര്‍ക്കപ്പെട്ട ഓഫീസ് സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഓഫീസ് തകര്‍ത്തവര്‍ കുട്ടികളാണ്. അവര്‍ പ്രവര്‍ത്തിച്ചത് നിരുത്തരവാദപരമായാണ്. അവര്‍ക്ക് മാപ്പ് കൊടുക്കണമെന്നാണ് കരുതുന്നത്. അവര്‍ക്ക് ഇത്തരം കാര്യങ്ങളുടെ അനന്തര ഫലം മനസ്സിലാവുന്നില്ലെന്ന് തോന്നുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നുപുര്‍ ശര്‍മ്മയ്ക്ക് എതിരായ സുപ്രീംകോടതി പരാമര്‍ശത്തിലും രാഹുല്‍ പ്രതികരിച്ചു. ഭരിക്കുന്നവരാണ് രാജ്യത്ത് ഈ അവസ്ഥ ഉണ്ടാക്കിയിട്ടുള്ളത്. ആ പരാമര്‍ശം നടത്തിയ ആളല്ല ഈ അവസ്ഥയുണ്ടാക്കിയത്. പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി, ആര്‍എസ്എസ്, ബിജെപി എന്നിവര്‍ ചേര്‍ന്നാണ് രാജ്യത്ത് ഈ അവസ്ഥയുണ്ടാക്കിയത്. ഇന്ത്യയുടെ താത്പര്യത്തിന് വിരുദ്ധമാണ്.