മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി കേരളത്തിലെത്തിയ രാഹുല്‍ ഗാന്ധി എംപിക്ക് കനത്ത സുരക്ഷയൊരുക്കി പോലീസ് . കണ്ണൂര്‍ എയര്‍പോര്‍ട്ടിലെത്തിയ രാഹുലിന്റെ സുരക്ഷയ്ക്ക് അഞ്ച് ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലുള്ള സുരക്ഷ സംഘത്തെ വിന്യസിച്ചു. സിആര്‍പിഎഫിന്റെ സുരക്ഷയ്ക്ക് പുറമെ 500 പൊലീസുകാരെ കൂടി ജില്ലയില്‍ വിന്യസിച്ചതായി സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍ ഇളങ്കോ അറിയിച്ചു.തലശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. മട്ടന്നൂര്‍ ഗ്രീന്‍ പ്ലാനറ്റ് റിസോര്‍ട്ടിലാണ് കൂടിക്കാഴ്ച. മാനന്തവാടി ഒണ്ടയങ്ങാടിയില്‍ നടക്കുന്ന ഫാര്‍മേഴ്‌സ് ബാങ്ക് ബില്‍ഡിംഗിന്റെ ഉദ്ഘാടനമാണ് വയനാട് ജില്ലയിലെ രാഹുലിന്റെ ആദ്യ പരിപാടി.