ഗവര്‍ണര്‍ക്കെതിരെ ഇടതുപക്ഷത്തിന്റെ പ്രതിഷേധ മാര്‍ച്ച് ഇന്ന്; രാജ്ഭവന് ചുറ്റും ഒരു ലക്ഷം പേര്‍ പങ്കെടുക്കും

ഗവര്‍ണര്‍ക്കെതിരെ ശക്തമായ പ്രതിഷേധത്തിന് ഇടതുപക്ഷം തുടക്കം കുറിച്ച് കൊണ്ട് പ്രതിഷേധമാര്‍ച്ച് ഇന്ന് രാജ്ഭവനില്‍. ഒരു ലക്ഷം പേരെ അണിനിരത്തുമെന്ന് പ്രഖ്യാപിച്ച സമരം സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരത്ത് മാത്രമല്ല ഓരോ ജില്ലകളിലും പ്രതിഷേധ പരിപാടികള്‍ നടക്കും. ആദ്യം എല്‍.ഡി.എഫിന്റെ പേരില്‍ നടത്താനായിരുന്നു തീരുമാനമെങ്കിലും അത് മാറ്റി ഉന്നത വിദ്യാഭ്യാസ സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് സമരം സംഘടിപ്പിക്കുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുക, കേരളത്തിനെതിരായ കേന്ദ്ര നീക്കം ചെറുക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് സമരം. രാവിലെ മ്യൂസിയം പൊലീസ് സ്റ്റേഷന് മുന്നില്‍ നിന്ന് പ്രകടനം ആരംഭിക്കും. രാജ്ഭവന് മുന്നില്‍ ലക്ഷം പേരും ജില്ലാ ആസ്ഥാനങ്ങളിലെ കൂട്ടായ്മകളില്‍ പതിനായിരങ്ങളും പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കുമെന്ന് സമിതി അറിയിച്ചു.
നേരത്തെ തീരുമാനിച്ചതില്‍ നിന്ന് വ്യത്യസ്തമായി മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കേണ്ടെന്നാണ് പാര്‍ട്ടി തീരുമാനം. രാജ്ഭവന്‍ കൂടുതല്‍ സുരക്ഷ ആവശ്യപ്പെട്ടിട്ടില്ലെങ്കിലും സമരത്തിന്റെ ഭാഗമായി 600 പൊലീസുകാരെ വിന്യസിക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു. രാവിലെ മുതല്‍ നഗരത്തില്‍ ഗതാഗത നിയന്ത്രണവുമുണ്ട്.
്ര

Leave a Reply

Your email address will not be published. Required fields are marked *