രാജ്ഭവന്‍ വളഞ്ഞ് ഇടതുപക്ഷ പ്രതിഷേധം ; ഉന്നത വിദ്യാഭ്യാസ രംഗത്തെ കാവിവത്ക്കരിക്കാന്‍ അനുവദിക്കില്ലെന്ന് സീതാറാ യെച്ചൂരി

ഗവര്‍ണര്‍ ആരഫി മുഹമ്മദ് ഖാനെതിരായ എല്‍ഡിഎഫിന്റെ ആഭിമുഖ്യത്തില്‍ രാജ്ഭവന്‍ മാര്‍ച്ച് നടന്നു.മാര്‍ച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്തു. ഒരുലക്ഷം പേരെ അണിനിരത്തിയുള്ള മാര്‍ച്ച് മ്യൂസിയം ജംഗ്ഷനില്‍നിന്നാണ് ആരംഭിച്ചത്. കേരളത്തിനെതിരായ നീക്കം ചെറുക്കുക, ഉന്നത വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് പ്രവര്‍ത്തകര്‍ അണിനിരന്നത്. എന്നാല്‍ പരിപാടി നടക്കുന്ന സമയം ഗവര്‍ണര്‍ രാജ്ഭവനില്‍ ഉണ്ടായിരുന്നില്ല. ഔദ്യോഗിക പരിപാടികളുമായി ബന്ധപ്പെട്ട് ആരിഫ് മുഹമ്മദ് ഖാന്‍ ഡല്‍ഹിയില്‍ തുടരുകയാണ്.
സംസ്ഥാനത്തെ തകര്‍ക്കുന്ന നടപടിയുമായാണ് ഗവര്‍ണര്‍ മുന്നോട്ട് പോകുന്നതെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ഉന്നതവിദ്യാഭ്യസ രംഗം കാവിവല്‍ക്കരിക്കാനുള്ള ശ്രമം അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എല്‍ഡിഎഫ് സമരത്തെ തുടര്‍ന്ന് തലസ്ഥാന നഗരത്തില്‍ വന്‍ ഗതാഗതക്കുരുക്കാണ് ഉണ്ടായിരിക്കുന്നത്. നഗരത്തില്‍ ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തി. രാജ്ഭവന് സമീപത്തെ സ്‌കൂളുകളും പ്രവര്‍ത്തിക്കാനായില്ല.