ഡിസംബര്‍ മാസത്തെ റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം അറിയാം

ഡിസംബർ അഞ്ചു മുതൽ 31 വരെ സംസ്ഥാനത്തെ വിവിധ ജില്ലകളിലെ റേഷൻ കടകളുടെ പ്രവർത്തന സമയം ക്രമീകരിച്ചു. രാവിലെയുള്ള പ്രവർത്തന സമയം എട്ടു മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയും ഉച്ചകഴിഞ്ഞുള്ള പ്രവർത്തന സമയം രണ്ടു മുതൽ ഏഴു വരെയുമായിരിക്കും.

മലപ്പുറം, തൃശൂർ, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളിൽ ഡിസംബർ അഞ്ചു മുതൽ 10 വരെയും 19 മുതൽ 24 വരെയുമുള്ള ദിവസങ്ങളിൽ റേഷൻ കടകൾ രാവിലെ പ്രവർത്തിക്കും. ഡിസംബർ 12 മുതൽ 17 വരെയും 26 മുതൽ 31 വരെയും ഉച്ചയ്ക്കു ശേഷമാകും റേഷൻ കടകളുടെ പ്രവർത്തനം.

എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂർ, കോട്ടയം, കാസർകോഡ്, ഇടുക്കി ജില്ലകളിൽ ഡിസംബർ 12 മുതൽ 17 വരെയും 26 മുതവൽ 31 വരെയുമുള്ള ദിവസങ്ങളിൽ രാവിലെ റേഷൻ കടകൾ പ്രവർത്തിക്കും. ഡിസംബർ അഞ്ചു മുതൽ 10 വരെയും 19 മുതൽ 24 വരെയും ഉച്ചയ്ക്കു ശേഷമാകും റേഷൻ കടകൾ പ്രവർത്തിക്കുക.

Leave a Reply

Your email address will not be published. Required fields are marked *