ആര്‍.ഡി.ഓ കോടതിയിലെ മോഷണത്തില്‍ മുന്‍ സീനിയര്‍ സൂപ്രണ്ട് ജയിലിൽ

തിരുവനന്തപുരം: ആര്‍.ഡി.ഓ കോടതിയിലെ മോഷണത്തില്‍ മുന്‍ സീനിയര്‍ സൂപ്രണ്ട് ജയിലിൽ. സാമ്പത്തിക പ്രയാസം വന്നപ്പോഴാണ് സ്വര്‍ണം മോഷ്ടിച്ചതെന്നാണ് അറസ്റ്റിലായ മുന്‍ സീനിയര്‍ സൂപ്രണ്ട് ശ്രീകണ്ഠന്‍ നായര്‍ പോലീസിന് മൊഴി നല്‍കി. ഇയാളെ കോടതി 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്ത് പൂജപ്പുര ജില്ലാ ജയിലാക്കി.

ഇന്ന് പുലര്‍ച്ചെയാണ്  ശ്രീകണ്ഠൻ നായരെ പേരൂര്‍ക്കട സി.ഐ അബ്ദുള്‍ കലാം ആസാദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കസ്റ്റഡിയിലെടുത്തത്. തിരുവനന്തപുരം ആര്‍.ഡി.ഒ കോടതിയുടെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന നൂറു പവനിലധികം സ്വര്‍ണവും, ഇതുകൂടാതെ വെള്ളി ആഭരണങ്ങളും പണവുമാണ് മോഷണം പോയത്. തൊണ്ടിമുതലിലെ 12 പവന്‍ സ്വര്‍ണം പോലീസ് കണ്ടെത്തി.ബാലരാമപുരത്തെ ഒരു ജ്വല്ലറിയില്‍ നിന്നുമാണ് സ്വര്‍ണം കണ്ടെത്തിയത്. ചാലയിലെ ഒരു ജ്വല്ലറിയിലും സ്വര്‍ണം വിറ്റെന്ന് ശ്രീകണ്ഠന്‍ നായര്‍ മൊഴി നല്‍കിയിരുന്നു.

കലക്ടറിലേറ്റില്‍ നിന്നും തൊണ്ടിമുതലുകള്‍ കാണായാതതിന് കഴിഞ്ഞ മാസം 31 നാണ് സബ് കളക്ടറുടെ പരാതിയില്‍ പേരൂര്‍ക്കട പോലീസ് കേസെടുത്തത്. കലകേ്ടറ്റില്‍ നിന്നും തൊണ്ടിമുതലുകള്‍ മോഷ്ടിച്ച കേസ് വിജിലന്‍സിന് കൈമാറാന്‍ റവന്യൂവകുപ്പ് ശുപാര്‍ശ ചെയ്തിരുന്നു. ലോക്കറിനുള്ളില്‍ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലുകളില്‍ നിന്ന് 110 പവനോളം സ്വര്‍ണവും 120 ഗ്രാമിലേറെ വെള്ളി ആഭരണങ്ങളും പണവുമാണ് മോഷണം പോയത്. തൊണ്ടിമുതലിലെ 12 പവന്‍ സ്വര്‍ണം പോലീസ് കണ്ടെത്തി.ബാലരാമപുരത്തെ ഒരു ജ്വല്ലറിയില്‍ നിന്നുമാണ് സ്വര്‍ണം കണ്ടെത്തിയത്. ചാലയിലെ ഒരു ജ്വല്ലറിയിലും സ്വര്‍ണം വിറ്റെന്ന് ശ്രീകണ്ഠന്‍ നായര്‍ മൊഴി നല്‍കിയിരുന്നു.

കലക്ടറിലേറ്റില്‍ നിന്നും തൊണ്ടിമുതലുകള്‍ കാണായാതതിന് കഴിഞ്ഞ മാസം 31 നാണ് സബ് കളക്ടറുടെ പരാതിയില്‍ പേരൂര്‍ക്കട പോലീസ് കേസെടുത്തത്. കലകേ്ടറ്റില്‍ നിന്നും തൊണ്ടിമുതലുകള്‍ മോഷ്ടിച്ച കേസ് വിജിലന്‍സിന് കൈമാറാന്‍ റവന്യൂവകുപ്പ് ശുപാര്‍ശ ചെയ്തിരുന്നു. ലോക്കറിനുള്ളില്‍ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലുകളില്‍ നിന്ന് 110 പവനോളം സ്വര്‍ണവും 120 ഗ്രാമിലേറെ വെള്ളിയും നാല്‍പ്പത്തിയേഴായിരം രൂപയും നഷ്ടമായി. മൊത്തത്തില്‍ 45 ലക്ഷത്തോളം രൂപയുടെ കവര്‍ച്ചയാണ് നടന്നത്. 2020-21 കാലത്ത് ലോക്കറിന്റെ ചുമതലയുണ്ടായിരുന്ന സീനിയര്‍ സൂപ്രണ്ടാണ് കവര്‍ച്ചയ്ക്ക് പിന്നിലെന്നാണ് പേരൂര്‍ക്കട പോലീസിന്റെയും സബ് കലക്ടര്‍ എം.എസ്.മാധവിക്കുട്ടിയുടെ നേതൃത്വത്തിലെ ആഭ്യന്തര അന്വേഷണത്തിലും കണ്ടെത്തിയിരുന്നു.

പ്രതി ഒറ്റയ്ക്കാണ് മോഷണം ആസൂത്രണം ചെയ്തതെന്നും നടപ്പാക്കിയതെന്നുമാണ് പോലീസിന്റെ നിലവിലെ നിഗമനം. ആര്‍ഡിഒ ഓഫീസിലെ വേറേതെങ്കിലും ഉദ്യോഗസ്ഥര്‍ക്ക് ഇതില്‍ പങ്കുണ്ടോ എന്നറിയാന്‍ ഉദ്യോഗസ്ഥനെ വിശദമായി ചോദ്യം ചെയ്യാനൊരുങ്ങുകയാണ് അന്വേഷണസംഘം. സ്വകാര്യ ധനകാര്യസ്ഥാപനങ്ങളില്‍ ശ്രീകണ്ഠന്‍ നായര്‍ പണയം വച്ച സ്വര്‍ണ്ണത്തില്‍ നല്ലൊരു പങ്കും കുടിശ്ശിക അടയ്ക്കാത്ത കാരണത്താല്‍ ലേലത്തില്‍ വിറ്റു പോയെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *