ഉദ്യോഗസ്ഥര്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും അവാര്‍ഡുകള്‍ വാങ്ങുന്നത് നിരുല്‍സാഹപ്പെടുത്തണമെന്ന് ചീഫ് സെക്രട്ടറി അയച്ച സര്‍ക്കുലറില്‍ വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയില്ലാതെ നേരിട്ട് അപേക്ഷ നല്കി പല ഉദ്യോഗസ്ഥരും അവാര്‍ഡുകള്‍ വാങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണിത്.ഇത് ഗുരുതര ചട്ട ലംഘനമാണ്.
പൊതുഭരണ വകുപ്പ് വഴി മാത്രം അവാര്‍ഡുകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം. നേരിട്ട് പാരിതോഷികം സ്വീകരിക്കുന്നത് അച്ചടക്ക ലംഘനമായി കാണുമെന്നും വ്യക്തമാക്കി. ശബരിമലയിലെ തിരക്ക് നിയന്ത്രണത്തിന് ഒരു സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ അവാര്‍ഡ് വാങ്ങിയതില്‍ വിമര്‍ശനമുയര്‍ന്നിരുന്നു.