വേതന വിതരണത്തിനായി കെ എസ് ആര്‍ ടി സിക്ക് 50 കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍. നവംബര്‍ മാസത്തെ ശമ്പള വിതരണത്തിനാണ് തുക അനുവദിച്ചത്. ബാക്കി തുക ബേങ്ക് ഓവര്‍ഡ്രാഫ്റ്റ് എടുക്കാനാണ് തീരുമാനം. ശമ്പളം തിങ്കളാഴ്ച വിതരണം ചെയ്‌തേക്കും.
നവംബറിലെ ശമ്പളം നല്‍കാന്‍ സഹായം തേടി കെ എസ് ആര്‍ ടി സി ധനവകുപ്പിന് കത്ത് നല്‍കിയിരുന്നു. ഫയലില്‍ ഇന്നാണ് ധനമന്ത്രി ഒപ്പിട്ടത്. കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനായി മാസം തോറും സര്‍ക്കാര്‍ നീക്കിവച്ചിരുന്ന സഹായം നിര്‍ത്തലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. അടുത്ത വര്‍ഷം മുതല്‍ സാമ്പത്തിക സഹായം നല്‍കാനാകില്ലെന്ന് ധനവകുപ്പ് കെ എസ് ആര്‍ ടി സിയെഅറിയിക്കുകയും ചെയ്തു.