ശബരിമല സ്വർണ്ണക്കൊള്ള! പ്രഭാമണ്ഡലം അടക്കം ഇളക്കി പരിശോധിക്കാൻ പ്രത്യേക അന്വേഷണസംഘം സന്നിധാനത്ത്

ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ കൂടുതൽ തെളിവെടുപ്പുകൾക്കായി പ്രത്യേക അന്വേഷണസംഘം (SIT) സന്നിധാനത്ത് എത്തി. ഹൈക്കോടതിയുടെ പ്രത്യേക അനുമതിയോടെ എത്തുന്ന സംഘം, വിഗ്രഹത്തിന് പിന്നിലെ പ്രഭാമണ്ഡലം അടക്കമുള്ളവ ഇളക്കിമാറ്റി അതീവ ജാഗ്രതയോടെയായിരിക്കും പരിശോധനകൾ നടത്തുക. മിഥുനമാസ പൂജകൾക്കായി ഇന്ന് ശബരിമല നട തുറന്നിരിക്കുന്ന പശ്ചാത്തലത്തിലാണ് കേസിൽ നിർണ്ണായക വഴിത്തിരിവായേക്കാവുന്ന ഈ വിപുലമായ പരിശോധനയ്ക്ക് ഒരുങ്ങുന്നത്.