ശബരിമല നട തുറന്നു ; ദര്‍ശനത്തിനായി വന്‍ ഭക്തജനത്തിരക്ക്

ശബരിമല ദര്‍ശനത്തിനായി വന്‍ ഭക്തജന തിരക്ക്. പുലര്‍ച്ചെ മൂന്നു മണിക്കാണ് നട തുറന്നത്. പുതിയതായി സ്ഥാനമേറ്റ മേല്‍ശാന്തി കെ.ജയരാമന്‍ നമ്പൂതിരിയാണ് ശ്രീകോവില്‍ തുറന്നു ദീപം തെളിച്ചത്.

ബര്‍ത്ത് വഴി മാത്രം ഇന്നത്തേക്ക് ബുക്ക് ചെയ്തത് അറുപതിനായിരത്തോളം ആളുകളാണ്. ഇതിനുപുറമെ 12 സ്ഥലങ്ങളിലുള്ള സ്‌പോട്ട് ബുക്കിങ്ങിലൂടെയും തീര്‍ത്ഥാടകര്‍ സന്നിധാനത്തേക്ക് എത്തും. തിരക്ക് കൂടുന്നതിനനുസരിച്ച് കൂടുതല്‍ ക്രമീകരണങ്ങള്‍ ഒരുക്കാനാണു ദേവസം ബോര്‍ഡിന്റെ തീരുമാനം. ദേവസം മന്ത്രി കെ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് സന്നിധാനത്ത് നേരിട്ട് സ്ഥിതിഗതികള്‍ വിലയിരുത്തും

രണ്ട് വര്‍ഷത്തിന് ശേഷമാണ് നിയന്ത്രണങ്ങളെല്ലാം നീക്കി പൂര്‍ണതോതിലുള്ള തീര്‍ത്ഥാടന കാലം വരുന്നത്. കൂടുതല്‍ തീര്‍ത്ഥാടകര്‍ എത്തുന്നതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുള്ള ദേവസ്വം ബോര്‍ഡും പ്രതീക്ഷയിലാണ്.കൊവിഡ് നിയന്ത്രണങ്ങളാല്‍ സന്നിധാനത്തേക്ക് ചുരുങ്ങിയ തീര്‍ത്ഥാടകരെ കയറ്റിയ കാലം മാറുകയാണ്. ഇക്കുറി എല്ലാം സാധാരണ പോലെയാണ്.നിയന്ത്രണങ്ങളില്ലാതെ അയപ്പസന്നിധിയിലേക്ക് തീര്‍ത്ഥാടകര്‍ എത്തും. പമ്പ സ്‌നാനം മുതല്‍ നെയ് അഭിഷേകം വരെ ആചാരപ്രകാരമുള്ള ചടങ്ങുകള്‍ക്കൊന്നും വിലക്കില്ല.

Leave a Reply

Your email address will not be published. Required fields are marked *