സജി ചെറിയാന്‍ വീണ്ടും മന്ത്രി സഭയിലേക്ക്

ഭരണഘടനാ വിരുദ്ധ പ്രസംഗത്തെ തുടര്‍ന്ന് രാജിവെച്ച സജി ചെറിയാന്‍ വീണ്ടും മന്ത്രി സഭയിലേക്ക്. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റി?ന്റേതാണ് തീരുമാനം. സത്യപ്രതിജ്ഞാ തീയതി മുഖ്യമന്ത്രി തീരുമാനിക്കും. നിയമസഭ സമ്മേളനത്തിന് മുമ്പായി സത്യപ്രതിജ്ഞ നടത്താനാണ് ധാരണ.

മന്ത്രിസഭയിലേക്ക് സജി ചെറിയാനെ തിരികെ കൊണ്ടുവരുമെന്ന കാര്യം പാര്‍ട്ടി ആലോചിച്ച് തീരുമാനിക്കുമെന്ന് ഗോവിന്ദന്‍ മാസ്റ്റര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സജി ചെറിയാനെതിരെ നിലനിന്നിരുന്ന കേസ് തള്ളിപ്പോയതിനെത്തുടര്‍ന്ന് മന്ത്രിസഭയിലേക്ക് മടങ്ങി വരുന്നതിന് മറ്റ് തടസ്സങ്ങളൊന്നുമില്ലെന്നാണ് ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *