നദികളില്‍ നിന്നും മണല്‍ ഖനനം ചെയ്യുന്നില്ല : മന്ത്രി റോഷി അഗസ്റ്റിന്‍

തിരുവനന്തപുരം : സംസ്ഥാനത്തെ നദികളില്‍ നിന്നു ജലസേചന വകുപ്പ് മണല്‍ ഖനനം ചെയ്യുന്നില്ലെന്നു മന്ത്രി റോഷി അഗസ്റ്റിന്‍ നിയമസഭയില്‍ പറഞ്ഞു. അതു റവന്യൂ വകുപ്പിനു കീഴില്‍ വരുന്നതാണ്. നദികളിലെ എക്കലും ചെളിയും നീക്കുകയാണ് ഇറിഗേഷന്‍ വകുപ്പു ചെയ്യുന്നത്. നദികളുടെ അടിത്തട്ടില്‍ നിന്നു മൂന്നു കോടി ഘനമീറ്റര്‍ എക്കല്‍ നീക്കാനാണു ലക്ഷ്യമിട്ടിരിക്കുന്നത്. ഒരുകോടി ഘനമീറ്റര്‍ ഇതുവരെ മാറ്റി. ഇങ്ങനെ മാറ്റിയ എക്കല്‍ കരയില്‍ നിന്നു നീക്കാനാവാത്ത പ്രതിസന്ധിയും ഉണ്ട്്. ലേലം ചെയ്യുമ്പോള്‍ ആരും ഏറ്റെടുക്കാത്ത സ്ഥിതിയുണ്ട്. ഇതിനായി ഒരു സ്റ്റാന്‍ഡേര്ഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയര്‍ (എസ്ഒപി) തയ്യാറാക്കുമെന്നുംമന്ത്രി പറഞ്ഞു.
ഡാമുകള്‍ക്കു സമീപത്തു നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കഴിഞ്ഞവര്‍ഷം സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് ആവശ്യമെങ്കില്‍ പരിഷ്‌കരിക്കും. ഉത്തരവു സംബന്ധിച്ചു ജനങ്ങള്‍ക്കു യാതൊരു തരത്തിലുള്ള ആശങ്കയും ആവശ്യമില്ല. നിലവിലുള്ള ഒരു നിര്‍മാണ പ്രവര്‍ത്തനത്തെയും ഈ ഉത്തരവു ബാധിക്കുന്നില്ല. ബഫര്‍ എന്ന വാക്ക് തന്നെ ആവശ്യമില്ല. കോടതിയില്‍ ഇതു സംബന്ധിച്ച് ഏതെങ്കിലും തരത്തിലുള്ള കേസോ മറ്റോ വന്നാല്‍ അതു ദോഷകരമാവാതിരിക്കനാണു സര്‍ക്കാര്‍ അന്ന് അത്തരമൊരു ഉത്തരവിറക്കിയത്. മുന്‍കാലങ്ങളിലെ പോലെ ഓരോ അപേക്ഷകളും പ്രത്യേകമായി പരിശോധിച്ചു മചെയ്യുന്നതിന് ഈ ഉത്തരവു പരിഷ്‌കരിക്കാനും സര്‍ക്കാര്‍ തയ്യാറാണ്. ഡാമിന്റെ തീരത്തോടു ചേര്‍ന്നു റിസോര്‍ട്ടുകളൊക്കെ പണിയാന്‍ ആലോചിക്കുമ്പോള്‍ അനുമതി കൊടുക്കണോയെന്നതൊക്കെ പരിശോധിച്ചു തീരുമാനിക്കും. ഉത്തരവിന്റെ പേരില്‍ ആര്‍ക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല. ജനജീ