സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചകേസില്‍ നിര്‍ണ്ണായക വെളിപ്പെടുത്തല്‍; മൊഴി രേഖപ്പെടുത്തി ക്രൈംബ്രാഞ്ച്‌

വിവാദമായ സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിക്കല്‍ കേസില്‍ നിര്‍ണ്ണായകമായ വെളിപ്പെടുത്തല്‍. തിരുവനന്തപുരം കുണ്ടുമണ്‍കടവ് സ്വദേശി പ്രകാശും സുഹൃത്തുക്കളുമാണ് ആശ്രമം കത്തിച്ചതെന്നാണ് വെളിപ്പെടുത്തല്‍. പ്രകാശിന്റെ സഹോദരന്‍ പ്രശാന്താണ് ക്രൈം ബ്രാഞ്ചിന് മൊഴി നല്‍കിയത്. 4 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേസിന് മുന്നോട്ടുളള വഴി തെളിയുന്നത്. ആശ്രമം കത്തിച്ചൂവെന്ന് പറയുന്ന പ്രകാശ് ഈ വര്‍ഷം ജനുവരിയില്‍് ആത്മഹത്യ ചെയ്തിരുന്നു. ഇതിന് ശേഷമാണ് സഹോദരന്റെ വെളിപ്പെടുത്തല്‍. കേസില്‍ ഒരാഴ്ച മുമ്പാണ് പ്രകാശിന്റെ സഹോദരന്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയത്. ഇയാളുടെ രഹസ്യ മൊഴി രേഖപ്പെടുത്താന്‍ ക്രൈംബ്രാഞ്ച് തിരുവനന്തപുരം അഡീഷണല്‍ ചീഫ് മജിസ്ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. മരിക്കുന്നതിന് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് സഹോദരന്‍ ആശ്രമം കത്തിച്ച വിവരം തന്നോട് പറഞ്ഞതെന്ന് പ്രശാന്ത് പറഞ്ഞു. കൂട്ടുകാരനെ അറസ്റ്റ് ചെയ്തതോടെ പ്രകാശ് അസ്വസ്ഥനായിരുന്നുന്നുവെന്നും ഇതിന് ശേഷമാണ് തന്നോട് കാര്യങ്ങള്‍ പറഞ്ഞതെന്നും പ്രശാന്ത് പ്രതികരിച്ചു.

2018 ഒക്ടോബര്‍ 27നായിരുന്നു തിരുവനന്തപുരം കുണ്ടമണ്‍ കടവിലുള്ള സന്ദീപാനന്ദഗിരിയുടെ ആശ്രമവും വാഹനവും തീപിടിച്ചത്. മുഖ്യമന്ത്രിയുള്‍പ്പെടെയുളളവര്‍ ഉടന്‍ സ്ഥലത്തെത്തുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. എന്നാല്‍ ദിവസങ്ങള്‍ നീണ്ട അന്വേഷണത്തില്‍ വ്യക്തമായ തെളിവും പ്രതിയാരെന്നും അന്വേഷണ സംഘത്തിന് കണ്ടെത്താനായില്ല.

Leave a Reply

Your email address will not be published. Required fields are marked *