മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി പാണക്കാട്ടെത്തി. പാണക്കാട് സാദിഖ് അലി തങ്ങളുമായും കുഞ്ഞാലിക്കുട്ടി എംഎല്‍എയുമായും ശശി തരൂരിന്റെ കൂടിക്കാഴ്ച നടത്തി. തരൂരിന്റെ മലബാര്‍ സന്ദര്‍ശനത്തോടെ കോണ്‍ഗ്രസിനകത്ത് അസ്വാരസ്യങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് സന്ദര്‍ശനം.തരൂരിന്റേത് സാധാരണ സന്ദര്‍ശനം മാത്രമാണെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. പാണക്കാട് സന്ദര്‍ശനം പതിവുള്ളതാണ്. രാഷ്ട്രീയവിഷയങ്ങളും ചര്‍ച്ചയായെന്നും പികെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. സാദിഖലി തങ്ങള്‍, പികെ കുഞ്ഞാലിക്കുട്ടി, യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ മുനവ്വറലി ശിഹാബ് തങ്ങള്‍ അടക്കമുള്ളവര്‍ തരൂരിനെ സ്വീകരിച്ചു. തരൂരിനൊപ്പം എം കെ രാഘവന്‍ എം പിയും പാണക്കാടെത്തിയിരുന്നു.