സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കുന്നതില്‍ വിലക്കില്ല .ജനാധിപത്യത്തില്‍ വിരുദ്ധചേരികളിലുളളവര്‍ ചര്‍ച്ചകളില്‍ ഏര്‍പ്പെടണമെന്നും ശശി തരൂര്‍

ന്യൂഡല്‍ഹി: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറില്‍ പങ്കെടുക്കുന്നതില്‍ നിന്ന് തന്നെയാരും ഇതുവരെ വിലക്കിയിട്ടില്ലെന്ന് ശശി തരൂര്‍ എംപി. സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ് ദേശീയ സമ്മേളനമാണ്, അതില്‍ പങ്കെടുക്കുന്നതില്‍ തെറ്റുണ്ടെന്ന് തോന്നുന്നില്ല. ജനാധിപത്യത്തിന്റെ വിരുദ്ധചേരികളിലുള്ളവര്‍ ചര്‍ച്ചകളിലും സംവാദങ്ങളിലും ഏര്‍പ്പെടണമെന്നും ശശി തരൂര്‍ പറഞ്ഞു.

പാര്‍ട്ടി നേതാക്കള്‍ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കരുതെന്ന് നിര്‍ദേശം നല്‍കിയതായി കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ നേരത്തെ പറഞ്ഞിരുന്നു.

കണ്ണൂരില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിന്റെ അനുബന്ധ സെമിനാറുകളില്‍ കോണ്‍ഗ്രസ് നേതാക്കളായ ശശി തരൂര്‍ എം.പി, രമേശ് ചെന്നിത്തല, കെ.വി. തോമസ് എന്നിവരെ പ്രത്യേകം പ്രാസംഗികരായി ക്ഷണിച്ചിട്ടുണ്ട്. സില്‍വര്‍ലൈന്‍ വിഷയത്തില്‍ സര്‍ക്കാറിനെതിരെ കോണ്‍ഗ്രസ് അതിശക്തമായ സമരം പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ സി.പി.എം വേദികളിലെ കോണ്‍ഗ്രസ് നേതാക്കളുടെ സാന്നിധ്യം ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണയുണ്ടാക്കുമെന്നാണു കെ.പി.സി.സി നേതൃത്വം കരുതുന്നത്.

Leave a Reply

Your email address will not be published. Required fields are marked *