സംസ്ഥാന സ്കൂൾ കായികമേള ലൈവ് ആയി കാണാൻ അവസരം ഒരുക്കി കൈറ്റ് വിക്ടേഴ്സ്. ചാനൽ വഴിയും ചാനലിന്റെ വെബ്, മൊബൈൽ പ്ലാറ്റ്ഫോമുകൾ വഴിയും കായികമേള ലോകത്തെവിടെ നിന്നും ലൈവായി കാണാനും ഈ വർഷം സംവിധാനം ഒരുക്കിയിട്ടുണ്ട്. ഡിസംബർ 3-ന് രാവിലെ 7 മുതൽ 11 വരെയും ഉച്ചയ്ക്ക് 1 മുതൽ 5 വരെയും ഡിസംബർ 4-ന് രാവിലെ 6.30 മുതൽ ഉച്ചയ്ക്ക് 12.30 വരെയും വൈകുന്നേരം 4.10 മുതൽ രാത്രി 8.30 വരെയും കൈറ്റ് വിക്ടേഴ്സിൽ ലൈവായി കായികമേള കാണാം. തിങ്കളാഴ്ച രാവിലെ 6.30 മുതൽ 12 വരെയും വൈകുന്നേരം 3.20 മുതൽ 8.30 വരെയുമാണ് ലൈവ്. കായികമേളയുടെ അവസാന ദിവസമായ ചൊവ്വാഴ്ച രാവിലെ 6.30 മുതൽ വൈകുന്നേരം 4.30 വരെയും ലൈവുണ്ടായിരിക്കും. www.victers.kite.kerala.gov.in, KITE VICTERS മൊബൈൽ ആപ്പ് എന്നിവ വഴിയും victerseduchannel എന്ന ഫേസ്ബുക്ക് പേജ് വഴിയും ലൈവായി കാണാം.