എസ് ഡി പി ഐ സ്ഥാപക ദിനം സമുചിതമായി ആചരിച്ചു

തിരുവനന്തപുരം: ജനകീയ രാഷ്ട്രീയത്തിന്റെ 13 വര്‍ഷം എന്ന തലക്കെട്ടില്‍ എസ്ഡിപിഐ സ്ഥാപക ദിനം സംസ്ഥാനത്ത് സമുചിതമായി ആചരിച്ചു. പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റുമാരായ തുളസീധരന്‍ പള്ളിക്കല്‍ തിരുവനന്തപുരത്ത് സംസ്ഥാന കമ്മിറ്റി ഓഫീസിനു മുമ്പിലും പി അബ്ദുല്‍ ഹമീദ് കോഴിക്കോട് റീജ്യനല്‍ ഓഫീസിനു മുമ്പിലും പതാക ഉയര്‍ത്തി. ഇരുവരും സ്ഥാപക ദിനസന്ദേശവും നല്കി. സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി ഫേസ്ബുക് ലൈവിലൂടെ സ്ഥാപക ദിന സന്ദേശം നല്കി. ജില്ലാ, മണ്ഡലം, പഞ്ചായത്ത്, മുനിസിപാലിറ്റി, ബ്രാഞ്ച് ഓഫീസുകള്‍ക്ക് മുമ്പില്‍ അതാത് തലങ്ങളിലെ നേതാക്കള്‍ പതാക ഉയര്‍ത്തി.
പതാക ഉയര്‍ത്തല്‍, അനുമോദനം, ആദരിക്കല്‍, ശുചീകരണം, സേവന സമര്‍പ്പണം, രക്തദാനം, മധുരവിതരണം, പ്രാദേശിക വികസന പദ്ധതി സമര്‍പ്പണം, അനാഥ-അഗതി മന്ദിരങ്ങളില്‍ ഭക്ഷണപ്പൊതി വിതരണം, സെമിനാറുകള്‍, നവാഗത സംഗമം, സാംസ്കാരിക സമ്മേളനം, കലാ സന്ധ്യ, കായിക മല്‍സരങ്ങള്‍, പുതിയ ബ്രാഞ്ച് രൂപീകരണം തുടങ്ങി വ്യത്യസ്തങ്ങളായ പരിപാടികള്‍ സ്ഥാപക ദിനത്തോടനുബന്ധിച്ച് സംസ്ഥാനത്ത് സംഘടിപ്പിച്ചു.