ഇടതുമുന്നണിയില്‍ നിയമനാധികാരമുള്ള ഏക കക്ഷി സി.പി.എം മാത്രം – ഷാഫി പറമ്പില്‍ എം.എല്‍.എ

പിന്‍വാതില്‍ നിയമനം സിപിഎമ്മിന്റെ സ്ഥിരം നിയമന സംവിധാനമാണെന്ന് യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എം.എല്‍.എ. ഒരു പരീക്ഷയിലും ജയിക്കാത്തവന് ഒന്നാം സ്ഥാനം നല്‍കുന്ന സംസ്ഥാനമായി സിപിഎം കേരളത്തെ മാറ്റി. ഏര്യ കമ്മിറ്റി ഓഫീസുകളും ജില്ലാ കമ്മിറ്റി ഓഫീസുകളും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളുടെ ജോലി ചെയ്യുകയാണ്. ഇടതുമുന്നണിയില്‍ നിയമനാധികാരമുള്ള ഏക കക്ഷി സി.പി.എം ആണ്. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ ഏറ്റവും പ്രായം കുറഞ്ഞ അഴിമതിക്കാരിയായി മാറിയിരിക്കുന്നു. അഴിമതി നിയമന മാഫിയക്കെതിരെയുള്ള സമരം സംസ്ഥാന കമ്മിറ്റി ഏറ്റെടുക്കുമെന്ന് ഷാഫി പറമ്പില്‍ എം.എല്‍.എ പറഞ്ഞു.
നഗരസഭയിലെ അനധികൃത നിയമനകത്ത് വിവാദത്തില്‍പ്പെട്ട മേയര്‍ രാജിവയ്‌ക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് നഗരസഭക്കുമുമ്പില്‍ നടത്തുന്ന സത്യഗ്രഹത്തിന്റെ ഭാഗമായി യൂത്ത് കോണ്‍ഗ്രസ്സ് നടത്തിയ നഗരസഭാ മാര്‍ച്ച് ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡി.സി.സി പ്രസിഡന്റ് പാലോട് രവി അദ്ധ്യക്ഷം വഹിച്ചു. എം.വിന്‍സന്റ് എം.എല്‍.എ, ബീമാപള്ളി റഷീദ്, വര്‍ക്കല കഹാര്‍.എം.ഏ.വാഹീദ് കരുമം സുന്ദരേശന്‍, ഇറവൂര്‍ പ്രസന്നകുമാര്‍, എം.ആര്‍.മനോജ്, കെ.എസ്.ശബരീനാഥന്‍, രാഹുല്‍ മാങ്കൂട്ടത്തില്‍, സുധീര്‍ഷാ പാലോട് എന്നിവര്‍ പ്രസംഗിച്ചു. ചെമ്പഴന്തി അനില്‍, കൈമനം പ്രഭാകരന്‍, എസ്.കൃഷ്‌ണകുമാര്‍, എം.ശ്രീകണ്‌ഠന്‍ നായര്‍, ആര്‍.ഹരികുമാര്‍, ആറ്റിപ്ര അനില്‍, കെ.എസ്.അഖില്‍, കടകംപള്ളി ഹരിദാസ്, പനത്തുറ പുരുഷോത്തമന്‍, ഡി.അനില്‍കുമാര്‍, സേവ്യര്‍ ലോപ്പസ്, അഭിലാഷ് ആര്‍. നായര്‍, കൊയ്‌ത്തൂര്‍ക്കോണം സുന്ദരന്‍, പി.പത്മകുമാര്‍, ജോണ്‍സണ്‍ ജോസഫ്, കൗണ്‍സിലര്‍മാര്‍, യൂത്ത്‌കോണ്‍ഗ്രസ്സ് നേതാക്കള്‍ എന്നിവര്‍ നേതൃത്വം നല്‍കി.