പുറമേ കാണുന്ന ജോസാഫൈന്‍ അല്ല അടുത്തറിയാവുന്ന ജോസാഫൈന്‍.പ്രലോഭനങ്ങള്‍ക്കും സ്വാധീനക്കള്‍ക്കും വഴങ്ങാത്ത ഒരു വലിയവ്യക്തിത്വത്തിന്റെ ഉടമയായിരുന്നു.

ഷാഹിദ കമാൽ (വനിതാ കമ്മീഷൻ അംഗം)

തിരുവനന്തപുരം: ജോസഫൈന്‍വനിത കമ്മീഷന്‍ അദ്ധ്യക്ഷ സ്ഥാനത്ത് 2017 മാര്‍ച്ച് മാസം മുതല്‍ 2021 ജൂണ്‍ 25 വരെ ഉണ്ടായിരുന്നു. കാലാവധി തീരാന്‍ ഒമ്പത് മാസം ശേഷിക്കയാണ് രജിവെക്കേണ്ടി വന്നത്. എന്നാല്‍ അതിന് മുമ്പുള്ള അവരുടെ സേവനങ്ങള്‍ മികച്ചതായിരുന്നു. സ്ത്രീകളുടെ അവകാശങ്ങളും അന്തസ്സും സംരക്ഷിക്കുന്നതിനും സമൂഹത്തില്‍ സ്ത്രീകളുടെ പദവി ഉയര്‍ത്തുന്നതിനും മാതൃക പരമായി പ്രവര്‍ത്തിച്ച വനിതാ കമ്മീഷന്റെ അദ്ധ്യഷയായിരുന്നു ജോസഫൈന്‍.വനിതകള്‍ക്കെതിരെയുള്ള അതിക്രമങ്ങളെക്കുറിച്ചും സ്ത്രീകളെ ബാധിക്കുന്ന നിഷേധങ്ങളെക്കുറിച്ചും അന്വേഷിച്ച് ഉടന്‍ പരിഹാരം നിര്‍ദേശിക്കുക അവരുടെ രീതിയായിരുന്നു. സ്ത്രീശാക്തീകരണവും സ്ത്രീസമത്വവും ഉറപ്പുവരുത്തുന്നതിനുള്ള നടപടിസ്വീകരിക്കുകയും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുകയും ചെയ്യുന്ന രീതിയായിരുന്നു ജോസഫൈന്‍ സ്വീകരിച്ചിരുന്നത്.വനിതാ കമ്മീഷന്റെ പ്രവര്‍ത്തനലക്ഷ്യം നേടുന്നതില്‍ അവര്‍ വിജയിച്ചു.

കമ്മീഷനില്‍ ലഭിക്കന്ന പരാതികള്‍ എത്രയും പെട്ടെന്ന് തീര്‍പ്പ്കല്പിക്കുന്നതിലായിരുന്നു ജോസാഫൈന്‍ രീതി. തീര്‍പ്പാക്കാന്‍ അവശേഷിക്കുന്ന കേസുകള്‍ റിപ്പോര്‍ട്ട് വരുത്തി പരിശോധിച്ച് ബന്ധപ്പെട്ടവരെ നേരില്‍ കണ്ടതിനുശേഷം രണ്ടുഭാഗത്തും പയാനുള്ളത് വിശദമായി കേള്‍ക്കുന്ന കാര്യത്തിലും പ്രത്യേക ശ്രദ്ധ കാണിച്ചിരുന്നു. കേസുകളില്‍ കൗണ്‍സലിംഗ് നടത്താന്‍ അമിത താല്പര്യം കാണിച്ചിരുന്നു. കേസുകള്‍ അധികമായിവരുമ്പോള്‍ അദാലത്തുകള്‍ മുഖേനയും യുക്തമായ തീരുമാനങ്ങള്‍ കൈക്കൊന്‍ ശ്രദ്ധിച്ചിരുന്നു’ ഇതിലേയ്ക്കായി കമ്മീഷന്‍ ജില്ലകള്‍തോറും അദാലത്ത് നടത്തിവരുന്നു.
ഇ യുവതലമുറയ്ക്ക് സംഭവിച്ചുകൊണ്ടിരിക്കുന്ന മൂല്യച്യൂതി കുടുംബജീവിതങ്ങളെ ദു:ഖപൂര്‍ണ്ണമാക്കിക്കൊണ്ടിരിത് ശ്രദ്ധയില്‍ പെട്ട ജോസാഫൈന്‍ അതിന് പരിഹാരം കണ്ടെത്തി. ചെറുപ്രായത്തില്‍തന്നെ ലൈംഗിക ചൂഷണത്തിനും വാണിഭത്തിനുമൊക്കെ വിധേയരാകുന്ന പെണ്‍കുട്ടികളെ രക്ഷിക്കാന്‍ ബോധവല്‍ക്കരണം കൊണ്ടുമാത്രമേ സാധിക്കുകയുള്ളൂവെന്ന് മനസ്സിലാക്കി ബോധവല്‍ക്കരണത്തിന് പ്രത്യേക നടപടി സ്വീകരിച്ചു. സാമൂഹ്യ വിപത്തുകളായ മദ്യം, മയക്കുമരുന്ന്, സ്ത്രീധനം എന്നിവയ്ക്കെതിര പൊരുതുന്ന ഒരു യുവതലമുറക്ക് വനിതാ കമ്മീഷന്‍ എന്നനിലയില്‍ വലിയ പ്രോല്‍സാഹനമാണ് നടത്തിട്ടുള്ളത്.

തീര്‍പ്പാക്കാന്‍ അവശേഷിക്കുന്ന കേസുകള്‍ റിപ്പോര്‍ട്ട് വരുത്തി പരിശോധിച്ച് ബന്ധപ്പെട്ടവരെ നേരില്‍ കണ്ടതിനുശേഷം രണ്ടുഭാഗത്തും പയാനുള്ളത് വിശദമായി കേള്‍ക്കുന്ന കാര്യത്തിലും പ്രത്യേക ശ്രദ്ധ കാണിച്ചിരുന്നു.  കേസുകളില്‍ കൗണ്‍സലിംഗ് നടത്താൻ അമിത താല്പര്യം കാണിച്ചിരുന്നു.  കേസുകള്‍ അധികമായിവരുമ്പോള്‍  അദാലത്തുകള്‍ മുഖേനയും യുക്തമായ തീരുമാനങ്ങള്‍ കൈക്കൊൻ ശ്രദ്ധിച്ചിരുന്നു’ ഇതിലേയ്ക്കായി കമ്മീഷന്‍ ജില്ലകള്‍തോറും അദാലത്ത് നടത്തിവരുന്നു.ഇ യുവതലമുറയ്ക്ക് സംഭവിച്ചുകൊണ്ടിരിക്കുന്ന മൂല്യച്യൂതി കുടുംബജീവിതങ്ങളെ ദു:ഖപൂര്‍ണ്ണമാക്കിക്കൊണ്ടിരിത് ശ്രദ്ധയിൽ പെട്ട ജോസാഫൈൻ അതിന് പരിഹാരം കണ്ടെത്തി.  ചെറുപ്രായത്തില്‍തന്നെ ലൈംഗിക ചൂഷണത്തിനും വാണിഭത്തിനുമൊക്കെ വിധേയരാകുന്ന പെണ്‍കുട്ടികളെ രക്ഷിക്കാന്‍ ബോധവല്‍ക്കരണം കൊണ്ടുമാത്രമേ സാധിക്കുകയുള്ളൂവെന്ന് മനസ്സിലാക്കി ബോധവൽക്കരണത്തിന് പ്രത്യേക നടപടി സ്വീകരിച്ചു. സാമൂഹ്യ വിപത്തുകളായ മദ്യം, മയക്കുമരുന്ന്, സ്ത്രീധനം എന്നിവയ്‌ക്കെതിര പൊരുതുന്ന ഒരു യുവതലമുറക്ക് വനിതാ കമ്മീഷൻ എന്നനിലയിൽ വലിയ പ്രോൽസാഹനമാണ് നടത്തിട്ടുള്ളത്

Leave a Reply

Your email address will not be published. Required fields are marked *