ഒടിടി പ്ലാറ്റ്ഫോമുമായി ഷാരൂഖ് ഖാന്‍ എസ്.ആര്‍.കെ പ്ലസ്

വരും ദിനങ്ങളിലെ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളുടെ സാധ്യത മനസിലാക്കി സ്വന്തമായി ഒടിടി പ്ലാറ്റ്‌ഫോം ആരംഭിച്ചിരിക്കുകയാണ് ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്‍. എസ്.ആര്‍.കെ പ്ലസ് എന്ന പേരിലുളള ഒടിടി പ്ലാറ്റ്‌ഫോം ഉടന്‍ പ്രേക്ഷകരിലേക്കെത്തും. ഇനി ഒടിടി ലോകത്ത് ചിലതൊക്കെ സംഭവിക്കും എന്നു കുറിപ്പോടെയാണ് ഷാരൂഖ് ഖാന്‍ ഒടിടി പ്ലാറ്റ്‌ഫോമിന്റെ വരവ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. എസ്.ആര്‍.കെ. പ്ലസിന്റെ ലോഗോയും പുറത്തിറക്കി.
2018ല്‍ റിലീസ് ചെയ്ത ‘സീറോ’ ആണ് ഷാരൂഖിഖ് നായകനായി അവസാനം തിയറ്ററുകളിലെത്തിയ ബോളിവുഡ് ചിത്രം. സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന പത്താന്‍ ആണ് ഷാരൂഖിന്റെ വരാനിരിക്കുന്ന ചിത്രം. സല്‍മാന്‍ ഖാന്‍ അടക്കമുള്ള പ്രമുഖര്‍ ഷാരൂഖിന്റെ പുതിയ സംരംഭത്തിന് ആശംസകള്‍ അറിയിച്ചു.