കുഞ്ഞിന്റെ ജീവന് രക്ഷിക്കാനുള്ള മരുന്നിനായി ശശി തരൂര്‍ നടത്തിയ പോരാട്ടത്തില്‍ ഒഴിവായത് 7 ലക്ഷം രൂപ ജിഎസ്ടി

തിരുവനന്തപുരം: കുഞ്ഞിന്റെ ജീവന് രക്ഷിക്കാനുള്ള മരുന്നിനായി ശശി തരൂര്‍ നടത്തിയ പോരാട്ടത്തില്‍ ഒഴിവായത് ് 7 ലക്ഷം രൂപ ജിഎസ്ടി. ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയനിലെ ഉദ്യോഗസ്ഥന്റെ മകളുടെ ജീവന് രക്ഷാ മരുന്നാണ് മുംബൈല്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടിച്ചിട്ടത്. ജിഎസ്ടി അടച്ചാലെ വിട്ടു തരു എന്നാണ് കുടുംബത്തിന് ലഭിച്ച വിവരം. ിതോടെ കുഞ്ഞിന്റെ ചികിത്സ പ്രതിസന്ധിയിലായി.
ഇതോ തുടര്‍ന്ന കുഞ്ഞിന്റെ മാതാപിതാക്കള്‍ അവസാന ശ്രമമെന്ന നിലയില്‍ ശശി തരൂര്‍ എം.പിയെ സമീപിച്ചത്.
പിന്നെ എല്ലാം വളരെ പെട്ടന്നായിരുന്നു.ശശി തരൂര്‍ എംപിക്കുമുന്നില്‍ തുറക്കാത്ത വാതിലുകള്‍ എല്ലാം വളരെ വേഗം തുറന്നു.
ആവശ്യമരുന്നിന് ജിഎസ്ടി ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ശശി തരൂര്‍ എംപി കേന്ദ്ര മന്ത്രി നിര്‍മ്മലാ സീതാരാമന് ഇ മെയില്‍ ചെയ്തു. നേരിട്ട് ഫോണില്‍ വിളിച്ചും കാര്യത്തിന്റെ ഗൗരവം അറിയച്ചു.
ഇതോടെ മന്ത്രിയുടെ ഓഫീസ് കേന്ദ്ര എക്സൈസ് ആന്‍ഡ് കംസ്റ്റംസ് ബോര്‍ഡ് ചെയര്മാന് വിവേക് ജോഹ്രിയെ വിളിച്ച് മരുന്നിന് ജിഎസ്ടി ഇളവ് നല്കാന് ആവശ്യപ്പെട്ടു. മരുന്നിന് ജിഎസ്ടി ഒഴിവാക്കിയ് കാര്യം ചെയര്മാന് തന്നെ എംപിയെ വിളിച്ചറിയിച്ചു.
രാത്രി എഴ് മണിയോടെ മരുന്നിന് ജിഎസ്ടി ഒഴിവാക്കികൊണ്ടള്ള ഉത്തരവും പുറത്തുവന്നു. ഇതോടെ അഞ്ചുവയസുകാരിയുടെ ചികിത്സയ്ക്ക് ഇറക്കുമതി ചെയ്ത് മരുന്നിന് 7 ലക്ഷം രൂപയുടെ ജിഎസ്ടി ശശി തരൂര്‍ എംപിയുടെ ഇടപെടലില്‍ ഒഴിവായി. ഏകദേശം 65 ലക്ഷം രൂപ വിലവരുന്ന മരുന്നാണ് കുഞ്ഞിന് ഇമ്യൂണോ തെറാപ്പിക്കായി കുത്തിവെയ്ക്കേണ്ടി ഇരുന്നത്.
ഇത്രയും വില കൂടിയ മരുന്നിനായി കടം വാങ്ങിയും ക്രൗഡ് ഫണ്ടിങിലൂടെയുമാണ് കുടുംബം പണം സ്വരൂപിച്ചരുന്നത്. ആവശ്യമരുന്നുകളെ ജഎസ്ടിയുടെ പരിധിയില്‍ നിന്ന് ഒഴിവാക്കണമെന്ന് താന്‍ നേരത്തെയും ആവശ്യപ്പെട്ടിരുന്നതാണെന്ന് ശശരി തരൂര്‍ എംപിയും പറഞ്ഞു.