വനിത ഡോക്ടറുടെ പീഡനപരാതിയില്‍ മലയിന്‍കീഴ് എസ്.എച്ച്.ഒ സൈജുവിനെ സസ്‌പെന്റ് ചെയ്യാനുളള ശുപാര്‍ശ ഉത്തവ് ഉടന്‍ ഇറങ്ങും

തിരുവനന്തപുരം: മലയിന്‍കീഴ് പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ എ.വി.സൈജുവിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ. പീഡനക്കേസ് പ്രതിയെ പൊലീസ് ആസ്ഥാനത്തേക്ക് മാറ്റിയതില്‍ വലിയ രീതിയില്‍ വിമര്‍ശനം ഉയര്‍ന്ന സഹചര്യത്തിലാണ് സസ്‌പെന്‍ഡ് ചെയ്യാന്‍ ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി ശുപാര്‍ശ ചെയ്തത്.
നിലവില്‍ കേസില്‍ പ്രതിയായ സൈജു അവധിയിലാണ്. സൈജുവിനെതിരെ കേസ് എടുത്തിരിക്കുന്നത് വനിതാ ഡോക്ടറുടെ പരാതിയിലാണ്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നാണ് പരാതി. സൈജു പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ തിരുവനന്തപുരം റൂറല്‍ ജില്ലാ പ്രസിഡണ്ട് കൂടിയാണ് .

വനിതാ ഡോക്ടര്‍ വിദേശത്തു ഭര്‍ത്താവിനൊപ്പം കഴിയുകയായിരുന്നു. സൈജുവുമായി പരിയപ്പെട്ടത് നാട്ടിലെത്തിയപ്പോഴാണ് .മറ്റൊരാള്‍ക്ക് പരാതിക്കാരി തന്റെ പേരിലുള്ള കടകള്‍ വാടകയ്ക്കു നല്‍കിയിരുന്നു. മലയിന്‍കീഴ് സ്റ്റേഷനില്‍ വാടകക്കാരുമായുള്ള തര്‍ക്കം പരിഹരിക്കാന്‍ എത്തിയപ്പോഴാണ് എസ്ഐയായിരുന്ന സൈജുവിനെ പരിചയപ്പെടുന്നത്. സൈജു വിവാഹിതനാണ്.

സൈജു 2019ല്‍ ഒരു ശസ്ത്രക്രിയ കഴിഞ്ഞ വിശ്രമിക്കുമ്‌ബോള്‍ വീട്ടിലെത്തി പീഡിപ്പിച്ചുവെന്നാണ് പരാതി. പീഡന വിവരം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു . പിന്നീട് പലപ്പോഴും വീട്ടിലെത്തി പീഡിപ്പിച്ചു. വിവാഹ വാ?ഗ്ദാനം നല്‍കുകയും പണം കടംവാങ്ങുകയും . ചെയ്തു. യുവതിയുടെ വിവാഹ ബന്ധം സൈജുമായുള്ള ബന്ധമറിഞ്ഞപ്പോള്‍ വേര്‍പ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *