പൂജപ്പുര സ്​റ്റേഷനിലെ എസ്‌ഐയ്ക്ക് പട്രോളിംഗിനിടെ കുത്തേ​റ്റു

തിരുവനന്തപുരം: പൂജപ്പുര സ്​റ്റേഷനിലെ എസ്‌ഐയ്ക്ക് പട്രോളിംഗിനിടെ കുത്തേ​റ്റു. ആക്രമണത്തിൽ എസ്ഐ സുധീഷിന്റെ വലതു കൈയ്ക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം. പൂജപ്പുരയിലെ വിജയമോഹിനി മില്ലിന് സമീപത്തായി ഗുണ്ടയായ ശ്രീജിത്ത് ഉണ്ണി മദ്യപിച്ച് ബഹളം വയ്ക്കുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ സുധീഷും സംഘവും ശ്രീജിത്ത് ഉണ്ണിയെ വാഹനത്തിൽ കയറ്റാൻ ശ്രമിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്.

ഓടിരക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ എസ്ഐ പിടികൂടിയപ്പോഴാണ് കുത്തേറ്റത്. സുധീഷിന്റെ കൈയിൽ ആഴത്തിലുളള മുറിവാണ് ഉണ്ടായത്. ആക്രമിച്ചതിനുശേഷം ശ്രീജിത്ത് ഉണ്ണി ഓടിരക്ഷപ്പെടുകയായിരുന്നു. ഇയാൾക്കായുളള തിരച്ചിൽ പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്. എസ്ഐ ആശുപത്രിയിൽ ചികിത്സയിലാണ്. ശ്രീജിത്ത് ഉണ്ണി നിരവധി കേസുകളിലെ പ്രതിയാണെന്നാണ് പൊലീസ് നൽകുന്ന വിവരം.

Leave a Reply

Your email address will not be published. Required fields are marked *