പോലീസെത്തുമ്പോള്‍ വിവസ്ത്രയായി ഓടുന്ന സിപ്‌സിയെന്ന വനിതാ ഗുണ്ട !

കൊച്ചിയിലെ ഒന്നര വയസുകാരി നോറയുടെ കൊലപാതകത്തില്‍ ഏവരെയും ഞെട്ടിച്ചത് ക്രിമിനല്‍ പശ്ചാത്തലമുളള അമ്മൂമ്മ സിപ്‌സിയാണ്. നിരവധി മോഷണ, ലഹരി മരുന്നു കേസുകളിലെ പ്രതികളാണ് സിപ്‌സിയും കാമുകന്‍ ജോണ്‍ ബിനോയിയും. ഇരുവരും ഒരുമിച്ചാണ് താമസവും. എന്നാല്‍ സിപ്‌സിയുടെ വഴിവിട്ട ബന്ധങ്ങള്‍ കാമുകന്‍ ജോണ്‍ ബിനോയ്ക്ക് എതിര്‍പ്പുണ്ടായിരുന്നു. തന്നെ ഒരു അടിമയെപ്പോലെ ഉപയോഗിക്കുന്നതിന്റെ വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നാണ് പോലീസിനും കൊടുത്തിരിക്കുന്ന മൊഴി.

അങ്കമാലി പോലീസിന്റെ ഹിറ്റ്‌ലിസ്റ്റിലുളളവരാണ്‌ സിപ്‌സിയും മകന്‍ സജീവും. മോഷണവും കഞ്ചാവ് വില്പനയ്ക്കും നിരവധി കേസുകളുണ്ട്. ജയില്‍ ശിക്ഷയും ലഭിച്ചിട്ടുണ്ട്.

പോലീസ് പിടിക്കാനെത്തിയാല്‍ സിപ്‌സി വസ്ത്രങ്ങള്‍ ഊരിയെറും വിവസ്ത്രയായി ഓടും. രക്ഷപ്പെടാനായി പല സൂത്രങ്ങള്‍ പ്രയോഗിക്കും. ദേഹത്ത് മലം പുരട്ടി അറപ്പുളവുണ്ടാക്കും. കൊച്ചിയിലെ ഒരു പോലീസ് സ്‌റ്റേഷനില്‍ വച്ച് ആത്മഹത്യ ഭീഷണിമുഴക്കിയ ശേഷം ഓടുപൊളിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചിട്ടുണ്ട്.

സ്‌കൂട്ടര്‍ യാത്രികയെ വണ്ടിതടഞ്ഞ് വസ്ത്രങ്ങള്‍ വലിച്ചുകീറി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളും പോലീസിന്റെ കൈവശമുണ്ട്. സിനിമാ തീയറ്റില്‍ നിന്ന് സ്‌കൂട്ടര്‍ മോഷ്ടിച്ച കേസിലും ഇവര്‍ പ്രതിയാണ്.

ഒടുവില്‍ സ്പിസിയെ തിരുവനന്തപുരത്ത് നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. ബീമാപള്ളിയില്‍ എത്തിയ ഇവരെ തന്ത്രപരമായി പൂന്തറ പോലീസാണ് പിടികൂടിയത്. ബാലനീതി വകുപ്പ് പ്രകാരമാണ് അറസ്റ്റ്.

Leave a Reply

Your email address will not be published. Required fields are marked *