എസ് ഐ ടി അന്വേഷണം നീങ്ങുന്നത് ചലിക്കാത്ത കപ്പൽപോലെയെന്ന് വിശ്വസികൾ

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ എസ് ഐ ടി അന്വഷണം ഇഴയുന്നതിൽ വിശ്വാസികൾക്ക് അമർഷം.
എസ് ഐ ടി അന്വേഷണം നീങ്ങുന്നത് ചലിക്കാത്ത കപ്പൽപോലെയെന്ന് വിശ്വസികൾ പറയുന്നു.ഈ അന്വേഷണത്തിന് തുടക്കംകുറച്ചിട്ട് ഒരുമാസം പിന്നിടാൻ ഇനി ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്.അന്വേഷണം ആരംഭിച്ചത് ഒക്ടോബർ 10നാണ്. ഇതുവരെ മൂന്ന് പേരെയാണ് എസ് ഐ ടി അറസ്റ്റ് ചെയ്തത് .
മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു, മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാർ എന്നിവരെയാണ് ഇതുവരെ അന്വേഷണം സംഘം അറസ്റ്റ് ചെയ്തത്.ആദ്യമായി പിടിയിലായ ഉണ്ണികൃഷ്ണൻ പോറ്റിയെ 14 ദിവസം കസ്റ്റഡിയിൽ ചോദ്യം ചെയ്തിരുന്നുവെങ്കിലും, അന്വേഷണത്തിൽ നിർണായക വെളിപ്പെടുത്തലുകൾ പുറത്ത് വന്നിട്ടില്ല.ശബരിമല ക്ഷേത്രത്തിലെ സ്വർണ്ണക്കൊള്ളക്കേസിൽ രൂപീകരിച്ച സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീ (എസ്‌ഐടി) അന്വേഷണ സംഘം മന്ദഗതിയിലായതെന്ന വിലയിരുത്തലാണ് നിലവിലുള്ളത്.ഇതിലാണ് വിശ്വാസികളൾക്ക് അമർഷം പ്രകടമാക്കുന്നത്.വമ്പൻ സ്രാവുകൾ ഇപ്പോഴും വിലസുന്നതായി നാട്ടുകാർ പറയുന്നു.
ഇതേ തുടർന്ന് ശബരിമല ക്ഷേത്രത്തിലെ സ്വർണ്ണക്കൊള്ളക്കേസിൽ അന്വേഷണത്തിന്റെ വേഗതയെ കുറിച്ച് സംശയങ്ങൾ ശക്തമാകുകയാണ്. അന്വേഷണം തുടങ്ങിയിട്ടും പ്രതികളിലേക്കാണ് എസ് ഐ ടി നീങ്ങുന്നത് ഒച്ചിൻ്റെ വേഗത്തിലാണെന്നും ആക്ഷേപമുണ്ട്. കാരണം ശബരിമല സ്വർണ്ണക്കൊള്ളയിൽ ഉന്നതരായ വ്യക്തികളെ ചോദ്യംചെയ്യാലോ അവർക്കെതിരെ നടപടി എടുക്കലോ ഇതുവരെ നടന്നിട്ടില്ല. ഇവരെ കാണാതെയെന്നപോലെ എസ് ഐ ടി പെരുമാറുന്നതിൽ വിശ്വാസികൾക്കും ദേവസ്വം ജീവനക്കാരിലുമാണ് അമർഷം ഉയരുന്നത്. ഹൈക്കോടതി അന്വേഷണ പരിധി വിപുലീകരിക്കാൻ സർക്കാരിന് നിർദേശം നൽകിയിട്ടുണ്ട്. എങ്കിലും അന്വേഷണത്തിന്റെ ഇഴഞ്ഞുനീങ്ങുന്നു,