ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ നടന്‍ സോബി ജോര്‍ജിന് മൂന്നു വര്‍ഷം തടവ്

ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത കേസില്‍ നടന്‍ കലാഗൃഹം സോബി ജോര്‍ജിനും ഇടക്കൊച്ചി സ്വദേശി പീറ്റര്‍ വിത്സനും മൂന്നും വര്‍ഷം തടവും 10,000 രൂപ പിഴയും വിധിച്ചു. തോപ്പുംപടി കൊച്ചി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്. 2014-ല്‍ ഇടക്കൊച്ചി സ്വദേശിയില്‍ നിന്നാണ്ഇവര്‍ രണ്ടര ലക്ഷം രൂപ തട്ടിയെടുത്തത്.കേസിലെ ഒന്നും മൂന്നും പ്രതികളാണ് സോബി ജോര്‍ജും പീറ്റര്‍ വിത്സനും. രണ്ടാം പ്രതി സോബിയുടെ അമ്മ ചിന്നമ്മ ജോര്‍ജ് കോടതിയില്‍ ഹാജരാകാതിരുന്നതിന് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. പള്ളുരുത്തി പൊലീസാണ് കേസ് അന്വേഷിച്ചത്.