പുതുവര്‍ഷ ആഘോഷങ്ങള്‍ക്കിടെ ലഹരി ഉപയോഗം ; സംസ്ഥാനത്ത് സ്പെഷ്യല്‍ ഡ്രൈവ് ഉണ്ടാകുമെന്ന് പോലീസ് മേധാവി

പുതുവര്‍ഷ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ലഹരി ഉപയോഗം തടയുന്നതിനായി സംസ്ഥാനത്ത് പോലീസിന്റെ സ്‌പെഷ്യല്‍ ഡ്രൈവ് ഉണ്ടാകുമെന്ന് സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത്.സംസ്ഥാനത്ത് ലഹരി ഉപയോഗം ശക്തമായി തടയാനുള്ള ശ്രമങ്ങളുമായി പോലീസ് മുന്നോട്ട് പോവുകയാണെന്ന് അദ്ദേഹം പറഞ്ഞു.സ്ഥിരമായി കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുന്ന പോലീസുകാര്‍ക്കെതിരെ നടപടി പുരോഗമിക്കുകയാണ്.കേസുകളില്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ നടക്കുന്നുണ്ടെന്നും ഡിജിപി അറിയിച്ചു.
ന്യൂ ഇയര്‍ ആഘോഷത്തില്‍ ലഹരി ഉപയോഗം തടയുവാനായി നടപടികള്‍ ഊര്‍ജിതമാക്കുമെന്നും ഇതിനായി ലഹരി മരുന്ന് കേരളത്തിലേക്ക് എത്തിക്കുന്ന വിതരണക്കാരെ കണ്ടെത്തുവാനും അറസ്റ്റ് ചെയ്യുവാനുമുള്ള സ്‌പെഷ്യല്‍ ഡ്രൈവുകള്‍ നടക്കുന്നുണ്ടെന്നും അദ്ധേഹം കൂട്ടിചേര്‍ത്തു.കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ധേഹം.എസ്പിസി കാഡറ്റുകളുടേയും ജനമൈത്രി പോലീസിന്റെയും സംയുക്ത സഹകരണത്തോടെ സ്‌കൂളുകളില്‍ ബോധവത്കരണ ക്യാമ്പയിന്‍ നടക്കുന്നുണ്ട്.പുതുവര്‍ഷ സമയത്ത് പതിവായി നടക്കുന്ന സ്‌പെഷ്യല്‍ ഡ്രൈവുകള്‍ ഉണ്ടാകുമെന്നും ഡിജിപി വ്യക്തമാക്കി.