അനിൽ ആന്റണി കേന്ദ്രമന്ത്രിസഭയിലേക്ക് എന്ന അഭ്യൂഹം ശക്തം; ധർമ്മ സങ്കടത്തിലായി എ കെ ആൻ്റണിയും കുടുംബവും

തിരുവനന്തപുരം : കേരള നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച്‌ നടക്കുന്ന പുന:സംഘടനയില്‍ സംസ്ഥാനത്ത് നിന്നും അനില്‍ ആന്റണിക്ക് സാധ്യത തെളിയുന്നുണ്ട്.സംസ്ഥാനത്ത് ക്രൈസ്തവ സഭകളെ ലക്ഷം വെച്ച്‌ നടത്തുന്ന നീക്കങ്ങള്‍ക്ക് ഊർജ്ജം പകരുന്ന രീതിയിലാവും അനിലിന്റെ മന്ത്രിസഭാ പ്രവേശം. മുതിർന്ന കോണ്‍ഗ്രസ് നേതാവായ എ.കെ ആന്റണിയുടെ മകൻ കൂടിയായ അനിലിനെ ക്രൈസ്തവാ സഭകളുമായുള്ള ബന്ധം സുദൃഡമാക്കാൻ ഉപയോഗിക്കാനാവുമെന്നാണ് ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തല്‍. അനിൽ ആൻ്റണി മന്ത്രിസഭയിൽ എത്തിയാൽ ചിരിക്കാനും കരയാനും വയ്യത്ത അവസ്ഥയിലാണ് ആൻ്റണിയും ഭാര്യ എലിസബത്തിൻ്റെയും അവസ്ഥ. സ്വന്തം മകൻ ഉന്നത സ്ഥാനത്തെത്തുമ്പോൾ സന്തോഷിക്കാൻ കഴിയാത്ത ദയനീയ അവസ്ഥയിലാണ് ഈ കുടുബം.
ആരെയും അധിക്ഷേപിക്കുനിലയിലേക്ക്
ഒരു വിഭാഗം യൂത്ത് കോൺ
ഗ്രസ് പ്രവർത്തകർ എത്തി. അതാണ് കഴിഞ്ഞ ദിവസം മുതിർന്ന കോൺഗ്രസ്
നേതാവ് പി.ജെ കുര്യന് നേരേ നടന്നത്.
ഇന്ത്യയുടെ പ്രതിരോധമന്ത്രി, കേരളത്തിന്റെ മുൻ മുഖ്യമന്ത്രി, കേരള നിയമസഭാ പ്രതിപക്ഷനേതാവ് എന്നീ നിലകളിൽ പ്രശസ്തനായ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടിയുടെ കേരളത്തിൽ നിന്നുള്ള മുതിർന്ന നേതാവാണ് എ.കെ.ആൻറണി

ഗുജറാത്ത്‌ വംശഹത്യയിൽ നരേന്ദ്ര മോദിയുടെ പങ്ക്‌ വെളിപ്പെടുത്തിയ ബി.ബി.സി ഡോക്യുമെന്‍ററി വിവാദത്തിൽ ബിജെപിയെ പിന്തുണച്ചതിന് പിന്നാലെയാണ് അനില്‍ ആന്‍റണിയുടെ ബി.ജെ.പി പ്രവേശനം. അധികം വൈകാതെ എ.ഐ.സി.സി സോഷ്യല്‍ മീഡിയ ആന്‍ഡ് ഡിജിറ്റല്‍ കമ്യൂണിക്കേഷന്‍ സെല്‍ ദേശീയ കോ ഓര്‍ഡിനേറ്റർ പദവി രാജിവച്ചു. പിന്നാലെ ബി.ജെ.പി ദേശീയ ആസ്ഥാനത്തെത്തി കേന്ദ്ര മന്ത്രി പീയുഷ് ഗോയലില്‍ നിന്നാണ് അനില്‍ ബി.ജെ.പി അംഗത്വം സ്വീകരിച്ചത്.