ശ്രീലങ്കയില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു; നാളെ രാജ്യവ്യാപകമായി ജനം മഹാപ്രക്ഷോഭം നടത്താനൊരുങ്ങുബോഴാണ് അടിയന്തരാവസ്ഥാ പ്രഖ്യാപനം

നാളെ രാജ്യവ്യാപകമായി ജനം മഹാപ്രക്ഷോഭം നടത്താനൊരുങ്ങുമ്പോഴാണ് അടിയന്തരാവസ്ഥാ പ്രഖ്യാപനം
കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ സര്‍ക്കാരിനെതിരായ പ്രക്ഷോഭവുമായി ജനം തെരുവിലിറങ്ങി. ജനപ്രക്ഷോഭം നിയന്ത്രിക്കുന്നതിനായി പ്രസിഡന്റ് രജപക്‌സെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഉത്തരവിറക്കി .
സാധന സമഗ്രകളുടെ ഉറപ്പു വരുത്താനന്നെന്ന് പ്രസിഡന്റ് പറഞ്ഞു. ജനങ്ങളെ നിയത്രിക്കുന്നതിനായി സൈന്യത്തിന് വ്യാപക അധികാരം നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം നൂറുകണക്കിനാളുകള്‍ രജപക്‌സെയുടെ വീട്ടിലേക്കു ഇരച്ചുകയറാന്‍ ശ്രമം നടത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇങ്ങനെ ഒരു ഉത്തരവ് ഇറക്കിയത്. സംശയിക്കുന്നവരെ അറസ്റ്റ് ചെയ്യാനും തടങ്കലില്‍ വയ്ക്കാനും സൈന്യത്തിന് അധികാരം നല്‍കുന്ന കര്‍ശന നിയമങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രക്ഷോഭങ്ങളെ തുടര്‍ന്ന് ശ്രീലങ്കയില്‍ പ്രഖ്യാപിച്ചിരുന്ന കര്‍ഫ്യൂ പിന്‍വലിച്ചിരുന്നു. സംഘര്‍ഷങ്ങള്‍ക്ക് അയവുവന്നു എന്ന് കണ്ടതോടെ കര്‍ഫ്യൂ പിന്‍വലിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ പ്രസിഡന്റിന്റെ വസതിക്കുമുന്നിലടക്കം വന്‍ സംഘര്‍ഷം ഉണ്ടായി.ഇതേ തുടര്‍ന്ന് സൈന്യവും പൊലീസും പ്രത്യേക ദൗത്യ സേനയും രംഗം ശാന്തമാക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല . നാവികസേനയും കരസേനയും സംയുക്തമായി ശ്രമിച്ചതിന്റെ ഫലമായിയാണ് പ്രസിഡന്റിന്റെ വീടിനു സുരക്ഷ ഉറപ്പാക്കിയത്.
നാളെ രാജ്യവ്യാപകമായി ജനം മഹാപ്രക്ഷോഭം നടത്താനൊരുങ്ങുമ്‌ബോഴാണ് അടിയന്തരാവസ്ഥാ പ്രഖ്യാപനം. രാഷ്ട്രീയ പാര്‍ട്ടികളുടെ നിര്‍ദേശവും പിന്‍ബലവും ഇല്ലാതെ ജനം ഒന്നാകെ പ്രതിഷേധിക്കുമെന്ന് സമൂഹമാധ്യമ സന്ദേശങ്ങളില്‍ പറയുന്നു. ഏതു പാര്‍ട്ടിയില്‍ വിശ്വസിച്ചാലും ഈ സര്‍ക്കാരിനെ ഭരണഘടനാപരമായി പുറത്താക്കാന്‍ സമയമെടുക്കുമെന്നും അതുവരെ കാത്തിരുന്നാല്‍ രാജ്യം നശിക്കും. മറ്റു മാര്‍ഗമില്ല അതിനാല്‍ ഏപ്രില്‍ മൂന്നിന് രാവിലെ ഒമ്ബതിന് രാജ്യമാകെ പ്രതിഷേധിക്കണം. നമുക്കും നമ്മുടെ ഭാവിക്കും വേണ്ടിയാണ് ഈ പ്രക്ഷോഭം’ എന്നാണ് സന്ദേശത്തില്‍ പറയുന്നത് .
സര്‍ക്കാര്‍ ശ്രമിക്കുക സിംഹള വംശീയത മുതലെടുക്കാനാകും എന്ന് കരുതപ്പെടുന്നു.ഇതിനായി പ്രക്ഷോഭകര്‍ സിംഹളര്‍ക്ക് എതിരാണെന്ന് വരുത്തി തമിഴ്, മുസ്ലിം വിഭാഗത്തിനെതിരെ വികാരം ഉയര്‍ത്താനും ശ്രമിക്കും. രാജ്യത്ത് അവശ്യവസ്തു ക്ഷാമം തുടരുകയാണ് . ഡീസല്‍, പാചകവാതക ക്ഷാമവും പണപ്പെരുപ്പവും ചരിത്രത്തിലെ ഏറ്റവും ദയനീയ അവസ്ഥയിലാണ്. ടൂറിസ്റ്റുകളുടെ എണ്ണത്തിലുണ്ടായ നേരിയ വര്‍ദ്ധനവ് മാത്രമാണ് സര്‍ക്കാരിന് ആശ്വാസം.
പ്രക്ഷോഭം പ്രതിപക്ഷ പാര്‍ട്ടികള്‍ ഏറ്റെടുതിരിക്കുകയാണ്. വാട്സാപ്പിലും ടെലഗ്രാമിലും ഫെയ്സ്ബുക്കിലും ഗ്രൂപ്പുകള്‍ ഉണ്ടാക്കിയാണ് ജനങ്ങളെ സംഘടിപ്പിക്കുന്നത്. പ്രവിശ്യതിരിച്ചുള്ള അണിചേരലിനു നിര്‍ദേശങ്ങളും ഇതുവഴി നല്‍കുന്നുണ്ട് . സ്വന്തമായി പോസ്റ്റര്‍ തയ്യാറാക്കാനും പൊതുമുതല്‍ നശിപ്പിക്കരുതെന്നും നിര്‍ദേശക്കുന്നുണ്ട് . ഗോഹോം ഗോത’ എന്ന ഹാഷ് ടാഗ് വഴിയാണ് സംഘാടനം.