തിരുവനന്തപുരത്ത് തെരുവ് നായ ആക്രമണം, 65കാരിയെ വീട്ടിൽ കയറി കടിച്ചു

തിരുവനന്തുപുരം : കരവാരം പഞ്ചായത്തിൽ നിരവധിപ്പേർക്ക് തെരുവ് നായയുടെ കടിയേറ്റു. വഞ്ചിയൂർ കട്ടപ്പറമ്പ് കുന്നിൽ വീട്ടിൽ ഗിരിജയ്ക്കും (65) മറ്റ് മൂന്നുപേർക്കുമാണ് കടിയേറ്റത്. ഗിരിജയുടെ മുഖത്തിനാണ് കടിയേറ്റത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 1ഓടെയായിരുന്നു സംഭവം.
പനിയെ തുടർന്ന് ഗിരിജ വീട്ടിൽ കിടന്ന് ഉറങ്ങുമ്പോൾ, നയ അകത്തുകയറി കടിക്കുകയായിരുന്നു.വീടിന്റെ വാതിൽ തുറന്ന് കിടക്കുകയായിരുന്നു. നെറ്റിത്തടത്തിലും,തടയാൻ ശ്രമിക്കവേ കൈവിരലിലുമാണ് കടിയേറ്റത്.വാർഡ് മെമ്പർ എം.എ.കരീമിന്റെ നേതൃത്വത്തിൽ ആംബുലൻസ് വരുത്തി ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടിയേറ്റ മറ്റു മൂന്നുപേർ വിവിധ ആശുപത്രികളിൽ ചികിത്സതേടി. രണ്ടുദിവസമായി പ്രദേശത്ത് അലഞ്ഞു നടക്കുന്ന നയയെ പിടികൂടാനായിട്ടില്ല. തെരുവ് നായയ്ക്ക് പേ വ്ഷബാധയുള്ളതായി സംശയമുണ്ട്.