തിരുവനന്തപുരം: മാധ്യമപ്രവര്ത്തകന് ഡി സുദര്ശന് കുമാര്‍ അന്തരിച്ചു. 61 വയസായിരുന്നു. പ്രശസ്തനായ സ്പോര്‍ട്സ് ജേര്‍ണലിസ്റ്റ് ആണ്. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരം ശ്രീകാര്യത്തെ വസതിയില്‍ ആയിരുന്നു അന്ത്യം.
ദീപിക ദിനപത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് ആയി ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. ഇന്ത്യാവിഷന്റെ സ്പോര്‍ട്സ് എഡിറ്റര്‍ ആയിരുന്നു. റിപ്പോര്‍ട്ടര്‍ ടിവി, ജീവന് ടിവി, മംഗളം ടിവി എന്നിവയിലും പ്രവര്‍ത്തിച്ചു. സംസ്കാരം ഇന്നു രാവിലെ 11.30-ന് തൈക്കാട് ശാന്തി കവാടത്തില്‍.