രാജിക്കത്ത് വിവാദത്തില്‍ ഡിജിപിക്ക് പരാതി നല്‍കി സുധാകരന്‍

രാജി സന്നദ്ധത അറിയിച്ച് രാഹുല്‍ ഗാന്ധിക്ക് കത്തെഴുതി എന്ന വാര്‍ത്തയില്‍ അന്വേഷണം ആവശ്യപ്പെട്ട് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. എഴുതാത്ത കത്തിന്റെ പേരില്‍ വ്യാജ വാര്‍ത്ത വന്നെന്നും വാര്‍ത്തയുടെ ഉറവിടം കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് ഡിജിപിക്കാണ് സുധാകരന്‍ പരാതി നല്‍കിയത്. തന്റെ പേരില്‍ വന്ന കത്തിന്റെ നിജസ്ഥിതി അന്വേഷിക്കണം. രാഷ്ട്രീയമായി തകര്‍ക്കാന്‍ നീക്കമെന്ന് സംശയമുണ്ട്. കത്തിന് പിന്നിലുള്ളവരെ കണ്ടെത്തണമെന്നും സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു. തന്റെ പേരില്‍ ഇപ്പോള്‍ പുറത്ത് വരുന്ന കത്തിലെ കാര്യങ്ങള്‍ മാധ്യമങ്ങളുടെ ഭാവനാ സൃഷ്ടിയാണ്. ഇത്തരം ഒരു കത്ത് ഏത് കേന്ദ്രത്തില്‍ നിന്നാണ് വന്നതെന്ന് അന്വേഷിക്കും. അവാസ്തവമായ കാര്യങ്ങളാണ് മാധ്യമങ്ങളിലൂടെ കുറച്ച് ദിവസങ്ങളായി തനിക്കെതിരെ പുറത്ത് വരുന്നത്