സുഖ്‌വിന്ദര്‍ സിങ് സുഖു ഹിമാചല്‍ മുഖ്യമന്ത്രിയാകും

രണ്ട് ദിവസം നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ സുഖ്വിന്ദര്‍ സിങ് സുഖുവിനെ ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയാക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനം. അണികള്‍ക്കിടയിലും എംഎല്‍എമാര്‍ക്കുമിടയിലെ സ്വാധീനം, രജ്പുത് വിഭാഗത്തില്‍ നിന്നുളള നേതാവ് എന്നീ ഘടകങ്ങള്‍ ഹൈക്കമാന്‍ഡ് പരിഗണിച്ചുവെന്നാണ് വിലയിരുത്തല്‍. കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അദ്ധ്യക്ഷനായ സുഖു നദൗനില്‍ നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.സത്യപ്രതിജ്ഞ ഞായറാഴ്ച രാവിലെ 11ന്
2009 മുതല്‍ പത്ത് വര്‍ഷം സംസ്ഥാന കോണ്‍ഗ്രസ് അദ്ധ്യക്ഷനായിരുന്നു സുഖ്വിന്ദര്‍ സിങ്ങ് സുഖു. മുന്‍ മുഖ്യമന്ത്രി വീരഭദ്ര സിംഗിനെതിരെ പാര്‍ട്ടിയില്‍ പലപ്പോഴും നിലപാടെടുത്ത നേതാവ് ആണ് അദ്ദേഹം. 40 വര്‍ഷമായി ഹിമാചല്‍ കോണ്‍ഗ്രസില്‍ സജീവം. ലോവര്‍ ഹിമാചലിലെ സിര്‍മൗര്‍, ഹമിര്‍പുര്‍, ബിലാസ്പൂര്‍, സോലന്‍ ജില്ലകളില്‍ നിര്‍ണായക സ്വാധീനവുമുണ്ട്.