മുന്നാക്ക സംവരണം ശരിവെച്ച് സുപ്രീം കോടതി. അഞ്ചംഗ ബഞ്ചിന്റെ ഭൂരിപക്ഷ വിധിയിലാണ് സംവരണം ശരിവെച്ചത്

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മുന്നോക്ക വിഭാഗങ്ങള്‍ക്ക് പത്തു ശതമാനം സംവരണം ഏര്‍പ്പെടുത്തിയ നടപടി സുംപ്രീംകോടതി അംഗീകരിച്ചു. ഭരണഘടനയുടെ 103-ാം ഭേദഗതിയ്ക്കാണ് സുപ്രീംകോടതിയുടെ അംഗീകാരം. ചീഫ് ജസ്റ്റിസ് യു യു ലളിത്, ജസ്റ്റിസ് ദിനേശ് മഹേശ്വരി, എസ് രവീന്ദ്ര ഭട്ട്, ബേല എം ത്രിവേദി, ജെ ബി പര്‍ദിവാല എന്നിവരടങ്ങിയ അഞ്ചംഗ ബഞ്ചിന്റെ ഭൂരിപക്ഷ വിധിയിലാണ് സംവരണം ശരിവെച്ചത്. അഞ്ചില്‍ നാല് ജഡ്ജിമാരും സംവരണം ശരിവെച്ചുകൊണ്ടാണ് വിധിപ്രസ്താവം നടത്തിയത്. ജസ്റ്റിസ് രവീന്ദ്ര ഭട്ട് മാത്രം ഇതിനോട് വിയോജിച്ചു. മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം നല്‍കുന്നതിന് കൊണ്ടുവന്ന ഭരണഘടന ഭേദഗതിക്കെതിരായ ഹര്‍ജികളിലാണ് സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ സുപ്രധാന വിധി.