തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷിനെ ജോലിയില്‍ നിന്നും നീക്കി എച്ച്ആര്‍ഡിഎസ് മാനേജ്മെന്റ്. എന്നാല്‍ സംഘടനയില്‍ തുടരാനുളള സ്വപ്നയുടെ അഭ്യര്‍ത്ഥന മാനിച്ച് സ്ത്രീശാക്തീകരണ ഉപദേശക സമിതി അധ്യക്ഷ സ്ഥാനത്ത് ചുമതലപ്പെടുത്തി. നിയമനം റദ്ദാക്കിയതോടെ ശമ്പളമോ യാത്രാ ബത്തയോ ഇനി സ്വപ്നയ്ക്ക് ലഭിക്കില്ല. അധ്യക്ഷ പദവികളില്‍ ഉള്ളവര്‍ക്ക് നിലവില്‍ സംഘടന വേതനം നല്‍കുന്നില്ല. സൗജന്യ സേവനമായിരിക്കും സ്വപ്ന ഇനി എച്ച്.ആര്.ഡി.എസില്‍ നല്‍കുന്നത്.
‘സ്വപ്നയെ ചെല്ലും ചെലവും കൊടുത്ത് എച്ച്ആര്‍ഡിഎസ് സംരക്ഷിക്കുകയണെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പരാതി ഉന്നയിച്ചതിന്’ പിന്നാലെയാണ് നടപടിയെന്ന് എച്ച്ആര്‍ഡിഎസ് പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.