മമ്മുട്ടിയുടെ ഭൂമി കച്ചവടത്തില്‍ കോടികളുടെ നികുതി വെട്ടിപ്പ് ?ഭൂമി വാങ്ങിയത് അച്ചു ഉമ്മനും കുഞ്ചാക്കോബോബനും

തിരുവനന്തപുരം: 2012ല്‍ എമര്‍ജിങ് കേരള നടക്കുന്ന സമയത്ത് ഉമ്മന്‍ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്‍ കോടികളുടെ സ്വത്ത് വാങ്ങിയതായി മഹിതഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് അച്ചു ഉമ്മന്‍ കോടികളുടെ ഭൂമി വാങ്ങിയ്ത്.നടന്‍ മമ്മുട്ടിയുടെ കൈയ്യില്‍ നിന്നാണ് എണറാകുളം മരടിലെ മുപ്പത് സെന്റ് ഭൂമി അച്ചു ഉമ്മന്‍ ഭൂമി വാങ്ങിയത്.
മരട് വില്ലേജില്‍ സര്‍വ്വേ 81ല്‍ 1ആര്‍ 8ചതുരശ്രമീറ്റര്‍ & സര്‍വ്വേ 83 ല്‍ 90.00 ശ്രമീറ്റര്‍മീറ്റര്‍. മൊത്തം 2 ആര്‍ 74 ച. മീറ്റര്‍, മമ്മൂട്ടിയും ഭാര്യയും ചേര്‍ന്ന് അച്ചു ഉമ്മനും ഭര്‍ത്താവിനും ഒന്നരക്കോടി രൂപയ്ക്കു വിറ്റുതായാണ് രേഖകളിലുള്ളത്.
2012 നവംബര്‍ 14 നാണ് ഭൂമിയുടെ റജിസ്ട്രേഷന്‍ നടപടികള്‍ നടന്നത്. അച്ചു ഉമ്മന്‍ മാത്രമല്ല ഭൂമി വാങ്ങിയത്.

നടന്‍ കുഞ്ചാക്കോ ബോബനും ഭാര്യയും അന്നേ ദിവസം മമ്മുട്ടിയുടെ കൈയ്യില്‍ നിന്നും ഭൂമി വാങ്ങിയിരുന്നു.രണ്ട് പ്രമാണങ്ങളും ഒരു ദിവസം റജിസ്റ്റര്‍ ചെയ്തിലൂടെ കോടികളുടെ നികുതിവെട്ടിപ്പാണ് നടന്നത്.മരടില്‍ മമ്മൂട്ടിയുടേയും ഭാര്യ സുള്‍ഫത്തിന്റെയും പേരിലുള്ള കോടിക്കണക്കിന് രൂപയുടെ 30 സെന്റ് വസ്തുവാണ് അച്ചുഉമ്മനും ഭര്‍ത്താവും കൂടി വാങ്ങിയത്.ലേ മെര്‍ഡിയന്‍ ഹോട്ടലില്‍ എമര്‍ജിങ് കേരള നടക്കുന്ന സമയത്താണ് അച്ചു ഉമ്മനും കുടുംബവും മമ്മുട്ടിയുടെ കൈയ്യില്‍ നിന്നും 30 കോടി നല്‍കി ഭൂമി വാങ്ങിയത്. മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയുടെ അറിവോടെയാണ് ഈ ഭൂമി കൈമാറ്റം നടന്നത്.

മാധ്യമങ്ങളും പ്രതിപക്ഷവും അറിയാതെ വളരെ രഹസ്യമായിട്ടാണ് കാര്യങ്ങള്‍ നടത്തിയെടുത്തത്.30 കോടി നല്‍കി വാങ്ങിയ ഭൂമി അച്ചുഉമ്മനും ഭര്‍ത്താവും റജിസ്റ്റര്‍ ചെയ്തതാകട്ടെ ഒന്നര കോടിക്കും.ഇതിലൂടെ കോടിക്കണക്കിന് രൂപയുടെ നികുതിയാണ് സര്‍ക്കാരിന് നഷ്ടമായത്.

കോടികളുടെ ഭൂമി ഇടപാടില്‍ സര്‍ക്കാരിന് ലഭിക്കേണ്ടിയിരുന്ന കോടിക്കണക്കിന് രൂപയുടെ നികുതിയാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മൗനത്തോടെ സംസ്ഥാനത്തിന് നഷ്ടമായത്. മമ്മുട്ടിയും ഭാര്യയും നികുതിവെട്ടിപ്പിന് കൂട്ടുനിന്നു എന്നുമാണ് ഇതിലൂടെ തെളിയുന്നത്.

റജിസ്ട്രേഷന്‍ നടപടിക്കിടെ മമ്മുട്ടി പിണങ്ങിയ സംഭവവും ഉണ്ടായി. അച്ചു ഉമ്മനും കുടുംബത്തിനും ഭൂമി റജിസ്റ്റര്‍ ചെയ്തു നല്‍കുന്നതിനായി മരട് സബ്റജിസ്റ്റാര്‍ ഓഫീസിലെത്തിയ സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടിയോടും മുഖ്യമന്ത്രിയുടെ മകളോടും ഭൂമിയുടെ മൊത്തവില കാണക്കാക്കി ടക്സ് അടച്ചതിന് ശേഷമേ റജിസ്ട്രേഷന്‍ നടപടികളിലേക്ക് കടക്കാനാകുവെന്ന് സബ്റജിട്രാര്‍ പറഞ്ഞു.

ഇത് കേട്ട മമ്മൂട്ടി ക്ഷുഭിതനായി പുറത്തേക്ക് പോകുകയും വളരെ അസ്വസ്ഥനാവുകയും ചെയ്തു.സംഭവമറിഞ്ഞ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇടപെട്ട് മരട് സബ്റജിസ്ട്രാര്‍ ഓഫീസില്‍ നിന്നും എന്‍ഒസി വാങ്ങി എറണാകുളം പ്രിന്‍സിപ്പല്‍ റജിസ്ട്രാര്‍ ഓഫീസിലാണ് റജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്.

ഇതേ ദിവസം തന്നെ കുഞ്ചാക്കോബോബനും ഭാര്യയും മമ്മുട്ടിയുടെ കയ്യില്‍ നിന്നും ഭൂമി വാങ്ങിയിരുന്നു. ഇതും ഈ എറണാകുളം പ്രിന്‍സിപ്പല്‍ റജിസ്ട്രാര്‍ ഓഫീസിലാണ് റജിസ്ട്രേഷന്‍ നടത്തിയത്. ഉമ്മന്‍ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മനും, മമ്മുട്ടിയും, കുഞ്ചാക്കോ ബോബനും നികുതിവെട്ടിച്ചുവെന്നാണ് ഇതിലൂടെ തെളിയുന്നത്.

കോടികളുടെ നികുതിവെട്ടിപ്പാണ് നടന്നത്. റവന്യുവകുപ്പിന്‍ നിരവധി പരിഷ്‌കരണങ്ങള്‍ നടത്തിയിട്ടുള്ള ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തു തന്നെ സ്വന്തം കുടുംബം ഇത്തരത്തിലുള്ള നികുതി വെട്ടിപ്പ് നടത്തിയത്.പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറം ഇപ്പോഴാണെങ്കില്‍ അത് ഇഡിയുടെയും എന്‍ഫോഴ്സ്മെന്റിന്റെയും അന്വേഷണങ്ങള്‍ക്ക് വഴിവെച്ചേനേ.

Leave a Reply

Your email address will not be published. Required fields are marked *