ഗുരുവായൂരില്‍ ഭണ്ഡാര വരവ് 7.25 കോടിരൂപ

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ 2025 ജൂണ്‍ മാസത്തെ ഇതുവരെയുള്ള ഭണ്ഡാര വരവ് 7.25 കോടിരൂപ. ജൂണ്‍ 21 ന് വൈകീട്ട് എണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ലഭിച്ചത് 7,25,24602 രൂപയാണ്. 2 കിലോ 672 ഗ്രാം 600 മി.ഗ്രാം സ്വര്‍ണ്ണം ലഭിച്ചു. 14കിലോഗ്രാം 240 ഗ്രാം വെള്ളിയും ലഭിച്ചു.

കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ച രണ്ടായിരം രൂപയുടെ 29 ഉം നിരോധിച്ച ആയിരം രൂപയുടെ 19ഉം അഞ്ഞൂറിന്റെ 48 കറന്‍സികളും ലഭിച്ചു. എസ്.ഐ ബി ഗുരുവായൂര്‍ ശാഖയ്ക്കായിരുന്നു എണ്ണല്‍ ചുമതലയുണ്ടായിരുന്നത്.

ഇ ഭണ്ഡാരങ്ങള്‍ വഴി ലഭിച്ചത്

കിഴക്കേ നട എസ് ബി ഐ ഇ ഭണ്ഡാരം വഴി 4,06304രൂപയും, കിഴക്കേ നട പഞ്ചാബ് നാഷണല്‍ ബാങ്ക് ഇ ഭണ്ഡാരം വഴി 23766രൂപയും പടിഞ്ഞാറെ നടയിലെ യുബിഐ ഇ ഭണ്ഡാരം വഴി 167354 രൂപയും ഇന്ത്യന്‍ ബാങ്ക് ഇ ഭണ്ഡാരം വഴി 2663 രൂപയും ഐസിഐസിഐ ഇ ഭണ്ഡാരം വഴി 125343 രൂപയും ലഭിച്ചു