ചൈനയുള്‍പ്പെടെയുളള വിദേശ രാജ്യങ്ങളിലെ കൊവിഡ് വ്യാപനം കണക്കിലെടുത്ത് മുന്നറിയിപ്പുമായി കേന്ദ്രം. പൊതുയിടങ്ങളില്‍ മാസ്‌ക് ധരിക്കുന്നത് തുടരണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു. രാജ്യത്ത് കൊവിഡ് പ്രതിരോധം ശക്തമാക്കണം. കൊവിഡ് ഇതുവരെ അവസാനിച്ചിട്ടില്ല. ജാഗ്രത പാലിക്കാനും നിരീക്ഷണം ശക്തമാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ഏത് സാഹചര്യത്തേയും നേരിടാന്‍ രാജ്യം തയ്യാറാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇന്ന് കേന്ദ്ര ആരോ?ഗ്യ മന്ത്രിയുടെ നേതൃത്വത്തില്‍ വിളിച്ചുചേര്‍ത്ത യോ?ഗത്തിലാണ് നിര്‍ദേശം.
ആള്‍കൂട്ടങ്ങളുളള ഇടങ്ങളില്‍ വീടിന് അകത്തും പുറത്തും മാസ്‌ക് ധരിക്കുന്നത് തുടരണമെന്ന് യോ?ഗത്തിന് ശേഷം നീതി ആയോ?ഗ് അം?ഗം ഡോ വി കെ പോള്‍ നിര്‍ദേശിച്ചു. മുന്‍കരുതല്‍ ഡോസ് സ്വീകരിക്കാന്‍ വൈകരുത്. ഇതുവരെ രാജ്യത്ത് 27-28 ശതമാനം പേര്‍ മാത്രമാണ് മുന്‍കരുതല്‍ ഡോസ് സ്വീകരിച്ചത്. മുതിര്‍ന്ന പൗരന്മാര്‍ ഇക്കാര്യത്തില്‍ വിട്ടുവീഴ്ച്ച ചെയ്യരുതെന്നും വി കെ പോള്‍ പറഞ്ഞു