ഒറ്റ സിഗരറ്റായി വില്‍ക്കുന്നത് നിരോധിക്കാന്‍ നടപടികളുമായി കേന്ദ്രസര്‍ക്കാര്‍

ഒരു സിഗരറ്റായി കടകളില്‍ വില്‍ക്കുന്നത് തടയാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. ഒരു സിഗരറ്റായി മാത്രം വില്‍ക്കുന്നത് പുകയില വിരുദ്ധപ്രചാരണങ്ങള്‍ക്ക് തടസ്സം നില്‍ക്കുന്നതിനെ തുടര്‍ന്നാണിത്. ഒരു സിഗരറ്റ് മാത്രമായി വാങ്ങുന്നവരാണ് ഇന്ത്യയില്‍ കൂടുതലും. ഒറ്റ സിഗരറ്റ് വില്പന നിരോധിക്കാനുളള റിപ്പോര്‍ട്ട് പാര്‍ലമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റി സര്‍ക്കാരിന് നല്‍കി. വിമാനത്താവളങ്ങളിലെ സ്‌മോക്കിംഗ് സോണുകള്‍ എടുത്തുകളഞ്ഞേക്കും. പുകയില ഉല്പന്നങ്ങളുടെ ഉപഭോഗം കുറയ്ക്കാന്‍ ജിഎസ്ടി 75% ആക്കാനും ശിപാര്‍ശയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *